Latest NewsKeralaNews

സെക്രട്ടറിയേറ്റ് ഫയൽനീക്കം സുഗമമാക്കുന്നു: തട്ടുകൾ പരിമിതപ്പെടുത്തും

 

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തട്ടുകൾ പരിമിതപ്പെടുത്താൻ മന്ത്രിസഭാ തീരുമാനം. ഫയൽ നീക്കം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഭരണപരിഷ്കാര കമ്മിഷൻ ശുപാർശയുടെയും ജീവനക്കാരുമായി നടത്തിയ ചർച്ചകളുടെയും അടിസ്ഥാനത്തിലാണ് നടപടിക്രമങ്ങൾ ലഘൂകരിക്കുന്നത്.

അണ്ടർ സെക്രട്ടറി മുതൽ അഡീഷണൽ സെക്രട്ടറി വരെയുള്ള ഓഫീസർമാരുടെ ഫയൽ പരിശോധനാ തലങ്ങൾ രണ്ടാക്കി ചുരുക്കും.
വകുപ്പ് സെക്രട്ടറിമാർക്ക് എത്തേണ്ട ഫയലുകൾ അണ്ടർ സെക്രട്ടറി പരിശോധിച്ചശേഷം സെക്രട്ടറിമാർക്ക് നേരിട്ട് കൈമാറാം എന്നാണ് പുതിയ രീതി. മന്ത്രിമാർക്ക് നൽകുന്ന ഫയലുകൾ അണ്ടർ സെക്രട്ടറി കണ്ടശേഷം ഡപ്യൂട്ടി സെക്രട്ടറി, ജോയന്റ് സെക്രട്ടറി, അഡീഷണൽ സെക്രട്ടറി എന്നിവരിൽ ഒരാൾ കണ്ടാൽ മതിയാകും. പൊതുഭരണ വകുപ്പിൽ നേരത്തേ തന്നെ ഈ രീതിയിൽ ക്രമീകരണം നടത്തിയിരുന്നു. അതേസമയം, ചില വകുപ്പുകളിൽ ജോയന്റ്, അഡീഷണൽ സെക്രട്ടറിമാരുടെ തസ്തികകളില്ല.

നയപരമായ തീരുമാനം, ഒന്നിൽ കൂടുതല്‍ വ്യക്തികളെ ബാധിക്കുന്ന പരാതികൾ, നയപരമായി പ്രാധാന്യമുള്ള വ്യക്തിപരമായ പരാതികൾ, സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതും സങ്കീർണമായ നിയമപ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമായ വിഷയങ്ങൾ എന്നിവ ഡെപ്യൂട്ടി സെക്രട്ടറി മുതലുള്ള ഉന്നത തലത്തിൽ വിശദമായി പരിശോധിക്കാനും മന്ത്രിസഭ നിർദ്ദേശം നൽകിയിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button