Latest NewsNewsIndia

രാജ്യത്ത് താപനില ഉയരുന്നു: അഞ്ച് സംസ്ഥാനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: രാജ്യത്തെ പല പ്രദേശങ്ങളിലും താപനില 45 ഡിഗ്രിയായി ഉയരാന്‍ ഇടയുണ്ടെന്ന് മുന്നറിയിപ്പ്. പ്രധാനമായും അഞ്ച് സംസ്ഥാനങ്ങളിലാണ് താപനില ഉയരുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ചൂണ്ടിക്കാണിക്കുന്നു.

Read Also: സംസ്ഥാനത്ത് ഇന്ന് 6.30 നും 11.30 നും ഇടയില്‍ വൈദ്യുതി നിയന്ത്രണം

രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, യുപി, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് താപനില വര്‍ധിക്കാന്‍ സാധ്യത. അടുത്ത അഞ്ച് ദിവസത്തിനുള്ളിലാണ് കാലാവസ്ഥയില്‍ വലിയ മാറ്റം പ്രതീക്ഷിക്കുന്നത്. ഈ ദിവസങ്ങളില്‍ 2 ഡിഗ്രിയെങ്കിലും താപനില ഉയര്‍ന്നേക്കും. അതിനുശേഷം രണ്ട് ഡിഗ്രി കുറയുകയും ചെയ്യും.

ഈ സംസ്ഥാനങ്ങളില്‍ ചില പ്രദേശങ്ങളില്‍ താപനില 45 ഡിഗ്രിയോളം ഉയരാനും ഇടയുണ്ട്. മെയ് മാസം തുടക്കം വരെ ഈ സ്ഥിതി തുടരും. അതിനുശേഷം മഴ തുടങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button