Latest NewsIndiaNews

മുംബൈ-ആഗ്ര ഹൈവേയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ പിടികൂടിയത് വന്‍ ആയുധശേഖരം

മുംബൈ: മുംബൈ-ആഗ്ര ഹൈവേയില്‍ നിന്ന് വന്‍ ആയുധ ശേഖരം പിടികൂടി. ഹൈവേയിലുള്ള ദുലെ എന്ന പ്രദേശത്ത് വ്യാഴാഴ്ച രാവിലെ നടന്ന പോലീസ് പരിശോധനയിലാണ് ആയുധശേഖരം പിടികൂടിയത്. സ്‌കോര്‍പിയോയില്‍ കടത്താന്‍ ശ്രമിച്ച 89 വാളുകളും ഒരു കഠാരയുമാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേര്‍ പിടിയിലായി. ഇവരെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.

Read Also : അയോദ്ധ്യയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ച കേസ്: 7 പേർ അറസ്റ്റിൽ

രാജസ്ഥാനിലെ ചിത്തോര്‍ഗഢില്‍ നിന്നാണ് ഇവ കൊണ്ടുവന്നതെന്ന് പോലീസ് അറിയിച്ചു. എന്നാല്‍, വാളുകള്‍ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് വ്യക്തമല്ല. പിടിയിലായ നാല് പേരും ഇതിലെ കണ്ണികള്‍ മാത്രമാണെന്ന് പോലീസ് അറിയിച്ചു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ, ആര്‍ക്ക് വേണ്ടിയാണ് ഇത്രയും വലിയ ആയുധക്കടത്ത് നടത്തുന്നതെന്ന വിവരം ലഭ്യമാകൂ എന്നും പോലീസ് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments


Back to top button