Latest NewsNewsInternational

അഫ്ഗാനിലെ മുസ്ലീം പള്ളിയിൽ സ്‌ഫോടനം: 10 പേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാനിലെ മുസ്ലീം പള്ളിയിൽ സ്‌ഫോടനം. വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ നടന്ന സ്‌ഫോടനത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു, പതിനഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. അഫ്ഗാന്റെ തലസ്ഥാനമായ കാബൂളിലെ ഖാലിഫ സാഹിബ് പള്ളിയിലാണ് സംഭവം.

സുന്നി പള്ളിയിൽ നടന്ന ആക്രമണത്തിന് പിന്നിൽ ഐഎസ് ഭീകരരാണെന്നാണ് നിഗമനം. രാജ്യത്ത് മുസ്ലീം പള്ളിയ്‌ക്ക് നേരെയുള്ള ആക്രമണം തുടർച്ചയാക്കുകയാണ്.

‘മുസ്ലീമല്ലെങ്കിൽ അപ്പോഴേ വെട്ടിക്കൊല്ലും’: ടിപ്പു ഏറ്റവും വൃത്തികെട്ട വർഗീയ വാദിയാണെന്ന് പിസി ജോർജ്ജ്

റംസാനോടനുബന്ധിച്ച് വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്ക് ശേഷം വിശ്വാസികൾ മറ്റ് ചടങ്ങുകളിൽ പങ്കെടുക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ബിസ്മില്ല ഹബീബ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. അതേസമയം, താലിബാൻ സേന മാദ്ധ്യമ പ്രവർത്തകർക്ക് ആശുപത്രികളിലേക്കുള്ള പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button