ErnakulamKeralaLatest News

പ്രണയം മക്കളും ഭർത്താവും അറിഞ്ഞതോടെ വീട്ടമ്മ കാമുകനെ വിളിച്ചു വരുത്തി ട്രെയിന് മുന്നിൽ ചാടി: കാമുകൻ ചെയ്തത്..

ശ്രീകാന്തിനെ ആലുവയിലേക്ക് വിളിച്ചു വരുത്തിയ മഞ്ജു സംസാരിക്കുന്നതിനിടെ റെയിൽ പാളത്തിലേക്ക് ചാടുകയായിരുന്നു

ആലുവ: വീട്ടമ്മ ട്രെയിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തതിൽ മനംനൊന്ത് കാമുകൻ പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. ആലുവ കുഴിവേലിപ്പടി പുത്തൻ വീട്ടിൽ മഞ്ജു(42)വാണ് ആലുവ ഗ്യാരേജിന് സമീപം വ്യാഴാഴ്ച വൈകിട്ട് ട്രെയിനു മുന്നിൽ ചാടിയത്. തുടർന്ന്, ഇവിടെ നിന്ന് ഓട്ടോയിൽ ആലുവ മാർത്താണ്ഡ വർമ്മ പാലത്തിനടുത്തെത്തി കാമുകനായ എടത്തല താഴത്തേടത്ത് വീട്ടിൽ ശ്രീകാന്ത് (39) പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്തു. ഇയാളുടെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെടുത്തത്.

പ്രദേശത്തെ ഒരു ഫാക്ടറിയിലെ ജീവനക്കാരിയായിരുന്നു മഞ്ജു. മൂന്ന് മാസം മുൻപാണ് ഡ്രൈവറായ ശ്രീകാന്ത് മഞ്ജുവിന്റെ വീടിനടുത്ത് വാടകക്ക് താമസിക്കാനെത്തിയത്. പിന്നീട്, ഇരുവരും പ്രണയത്തിലായി. കഴിഞ്ഞ ദിവസം, ഇവരുടെ പ്രണയം വീട്ടുകാർ അറിഞ്ഞിരുന്നു. ഇതിന്റെ വിഷമത്തിലായിരുന്നു മഞ്ജു. ഇന്നലെ വൈകിട്ട് ശ്രീകാന്തിനെ ആലുവയിലേക്ക് വിളിച്ചു വരുത്തിയ മഞ്ജു സംസാരിക്കുന്നതിനിടെ റെയിൽ പാളത്തിലേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അപ്രതീക്ഷിതമായ സംഭവത്തിന്റെ ഞെട്ടലിൽ ആയിരുന്നു ശ്രീകാന്ത്. തുടർന്ന്, ഇയാൾ ഓട്ടോയിൽ ആലുവ മാർത്താണ്ഡ വർമ്മ പാലത്തിൽ എത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു. ഇരുവരുടേയും സുഹൃത്തുക്കളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണെന്നും കൂടുതൽ കാര്യങ്ങൾ പിന്നീട് വ്യക്തമാകുമെന്നും ആലുവ പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button