Latest NewsKeralaNews

തൃക്കാക്കര തിരഞ്ഞെടുപ്പ്: വികസന നിലപാടിനൊപ്പമായിരിക്കുമെന്ന് കെ വി തോമസ്

തിരുവനന്തപുരം: തൃക്കാക്കര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താൻ വികസന നിലപാടിനൊപ്പമായിരിക്കുമെന്ന് കെ വി തോമസ്. അതിനകത്ത് രാഷ്ട്രീയമില്ലെന്നും വികസനത്തെ കണ്ണടച്ച് എതിർക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ചർച്ചകളും താനുമായി നടന്നിട്ടില്ല. ബാക്കി കാര്യങ്ങൾ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ട് പറയാം. താൻ തുറന്ന മനസുള്ളയാളാണെന്നും വാതിലുകൾ ഒരിക്കലും അടച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ഇന്ത്യയിലെ മികച്ച പാർട്ടി വക്താക്കളിൽ ഷമ മുഹമ്മദും: അവാർഡ് കിട്ടിയ വിവരം അറിയിച്ചത് ഷമ തന്നെ

സിപിഎം സെമിനാറിൽ പങ്കെടുത്തതിന്റെ പേരിൽ രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും കെപിസിസി നിർവാഹക സമിതിയിൽ നിന്നുമാണ് തന്നെ മാറ്റിയത്. എഐസിസി, കെപിസിസി അംഗത്വങ്ങളിൽ നിന്ന് മാറ്റിയിട്ടില്ല. ഇവ രണ്ടും തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളാണെന്നും അദ്ദേഹം അറിയിച്ചു.

കോൺഗ്രസ് എന്നത് ഒരു സംഘടനാ രൂപമല്ല. അതൊരു കാഴ്ചപ്പാടും ജീവിത രീതിയുമാണ്. താൻ കോൺഗ്രസുകാരനാണ്. തന്റെ ഇനിയുള്ള പ്രവർത്തനവും വികസന രാഷ്ട്രീയത്തിനൊപ്പമാകും. തൃക്കാക്കരയിൽ താൻ വികസന രാഷ്ട്രീയത്തിനൊപ്പം നിൽക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൊന്നും തന്നെ ഇവിടുത്തെ നേതൃത്വം സമീപിച്ചിട്ടില്ലെന്നും കെ വി തോമസ് വിശദമാക്കി.

Read Also: പൊട്ടിത്തെറിക്കാൻ തയ്യാറായി മൂന്ന് സ്ത്രീകൾ കൂടി: സ്ത്രീ ചാവേറുകളുടെ എണ്ണം വർധിക്കുന്നു, ബലൂച് വിമതരുടെ പുതിയ കുതന്ത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button