KeralaLatest NewsNews

തൃശ്ശൂരില്‍ വ്യാപാര സമുച്ചയത്തിലേക്ക് പോത്ത് ഓടിക്കയറി: മൂന്നുപേര്‍ക്ക് പരുക്ക്

 

തൃശ്ശൂര്‍: തൃശ്ശൂർ നഗരത്തില്‍ പോത്തിന്റെ ആക്രമത്തിൽ മൂന്നു പേർക്ക് പരുക്ക്. എം.ജി. റോഡിന് സമീപമുള്ള ശങ്കരയ്യ റോഡില്‍ ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് സംഭവം. വ്യാപാര സമുച്ചയത്തിലേക്ക് പോത്ത് ഓടിക്കയറുകയും അവിടെയുണ്ടായിരുന്നവരെ ഇടിച്ചിടുകയും ചെയ്തു. കെട്ടിടത്തിലേക്ക് ഓടിക്കയറുന്നതിനിടെ, വാഹനങ്ങള്‍ ഇടിച്ചിടുകയും ചെയ്തു.

കെട്ടിടത്തിന്റെ ഒരു മുറിയിലേക്ക് ഓടിക്കയറിയ പോത്തിനെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന പോത്തിനെ തളച്ചു. പോത്ത് എവിടെ നിന്നാണെത്തിയതാണെന്ന കാര്യം വ്യക്തമല്ല. മൂക്കുകയറുള്ളതിനാല്‍ കെട്ടുപൊട്ടിച്ചെത്തിയതെന്നാണ് നിഗമനം.

തളച്ചശേഷം, പോത്തിനെ കോര്‍പ്പറേഷന്റെ കീഴിലുള്ള ഏതെങ്കിലും ഷെല്‍ട്ടറിലാക്കുമെന്നും ഉടമസ്ഥന്‍ എത്തിയാല്‍ ഫൈന്‍ ചുമത്തിയ ശേഷം വിട്ടുനല്‍കുമെന്നും ഉദ്യോഗസ്ഥർ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button