Latest NewsKeralaNews

ചക്രവാത ചുഴികള്‍ നിരന്തരം രൂപം കൊള്ളുന്നു: കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെ എത്തും

തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെ എത്തുമെന്ന് സൂചന. മെയ് 20ന് കാലവര്‍ഷത്തിന് തുടക്കമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ മെയ് മാസത്തില്‍ രൂപപ്പെടുന്ന ചക്രവാത ചുഴികള്‍ ആണ് സംസ്ഥാനത്ത് നേരത്തെയുള്ള മഴയ്ക്ക് കാരണം ആകുന്നതെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

Read Also: ചൈനയില്‍ പുതിയ കൊറോണ വൈറസിന്റെ അതിപ്രസരം, സ്‌കൂളുകള്‍ അടച്ചു: നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ചൈനീസ് ഭരണകൂടം

മെയ് നാലോടെ, തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ ചക്രവാതച്ചുഴി രൂപം കൊള്ളുമെന്നാണ് പ്രവചനം. ഇത് ശക്തിപ്രാപിച്ച് ന്യൂനമര്‍ദ്ദമായി മാറും. ശേഷവും ചക്രവാത ചുഴികള്‍ രൂപം കൊണ്ടേക്കാം. ഇതിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മെയ് പകുതിയോടെ തന്നെ കാലവര്‍ഷം ആരംഭിക്കുന്നത്. ഇക്കുറി കാലവര്‍ഷത്തില്‍, മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും സാധാരണ മഴ ലഭിക്കും. തെക്കന്‍ കേരളത്തില്‍ മഴ കുറയുമെന്നാണ് പ്രവചനത്തില്‍ നിന്നും വ്യക്തമാകുന്നത്.

അതേസമയം, ഇത്തവണ ശക്തമായ വേനല്‍ മഴയാണ് ലഭിച്ചത്. വ്യാഴാഴ്ച വരെ 77 ശതമാനം അധിക മഴ ലഭിച്ചു. 133.3 മില്ലി ലിറ്റര്‍ മഴയാണ് സാധാരണയായി ലഭിക്കേണ്ടത്. എന്നാല്‍, 236 മില്ലി ലിറ്റര്‍ മഴയാണ് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button