KeralaLatest NewsIndiaBusiness

ശർക്കരയ്ക്ക് ജിഎസ്ടി ഈടാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ, ആശങ്ക പ്രകടിപ്പിച്ച് മറയൂരിലെ ഉൽപാദകർ

നിലവിൽ കേന്ദ്ര സർക്കാർ ശർക്കരയ്ക്ക് അഞ്ച് ശതമാനമാണ് ജിഎസ്ടി നിശ്ചയിച്ചിരിക്കുന്നത്

ശർക്കരയ്ക്ക് ജി.എസ്.ടി ഈടാക്കാൻ നീക്കവുമായി കേന്ദ്ര സർക്കാർ. കടുത്ത നഷ്ടത്തിൽ കൂടെ പോകുന്ന വ്യവസായത്തെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന ഈ തീരുമാനത്തിൽ ശർക്കര ഉൽപാദകർ ആശങ്ക പ്രകടിപ്പിച്ചു.

ഭൗമ സൂചിക പദവി ലഭിച്ചതാണ് മറയൂരിലെ ശർക്കര വ്യവസായം. എങ്കിലും, വിലയിടിവും വ്യാജ ശർക്കരയുടെ കടന്നുവരവും കാരണം കടുത്ത പ്രതിസന്ധിയാണ് ഉൽപാദകർ നേരിടുന്നത്.

Also Read: ഗൗരി ലക്ഷ്മിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടത് 4 കോടി, മുന്നിലുള്ളത് രണ്ട് ദിവസം മാത്രം: ഒരുമിച്ചു കൈകോർക്കാം

മുൻപ്, സംസ്ഥാന സർക്കാർ ശർക്കരയ്ക്ക് നികുതി ഏർപ്പെടുത്തിയിരുന്നു. പിന്നീട് ഉൽപാദകരുടെ പ്രതിസന്ധി കണക്കിലെടുത്ത് നികുതി പിൻവലിച്ചു. നിലവിൽ കേന്ദ്ര സർക്കാർ ശർക്കരയ്ക്ക് അഞ്ച് ശതമാനമാണ് ജിഎസ്ടി നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിനെ പോലെ കേന്ദ്ര സർക്കാറും പിൻവാങ്ങും എന്നാണ് ഉൽപാദകരുടെ പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button