Latest NewsIndia

ഖാലിസ്ഥാൻ വിരുദ്ധ മുദ്രാവാക്യം: പഞ്ചാബിൽ ശിവസേനയുടെ റാലിക്ക് നേരെ കല്ലേറും വാള് കൊണ്ടുള്ള ആക്രമണവും

സംഭവത്തിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

ന്യൂഡൽഹി: പഞ്ചാബില്‍ ശിവസേന റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ഖാലിസ്ഥാന്‍ സംഘടനകള്‍ക്കെതിരെ ശിവസേന മാര്‍ച്ച് നടത്തുന്നതിനിടെയാണ് ചില സിഖ് സംഘടനകള്‍ പ്രതിഷേധവുമായി എത്തിയത്. വാള്‍ കൊണ്ടുള്ള ആക്രമണത്തിൽ ഒരാള്‍ക്ക് പരുക്കേറ്റു. ഇരുവിഭാഗങ്ങള്‍ തമ്മില്‍ കല്ലേറുണ്ടായി. സംഭവത്തിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

അതിൽ, ഒരു വിഭാഗം ആളുകൾ വാളുകൾ വീശുന്നതും മുദ്രാവാക്യം വിളിക്കുന്നതും കാണാം. അനുമതി ഇല്ലാതെയാണ് ശിവസേന മാര്‍ച്ച് നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ തുടർന്ന്, മുഖ്യമന്ത്രി ഭഗവന്ത് മാൻ ഉന്നത ഉദ്യോഗസ്ഥരുമായി ക്രമസമാധാന യോഗം വിളിച്ചു.

സംഘര്‍ഷം ദൗര്‍ഭാഗ്യകരമാണെന്നും, കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഭഗവന്ത് മന്‍ വ്യക്തമാക്കി. പട്യാലയിൽ വെള്ളിയാഴ്ച വൈകിട്ട് 7 മുതൽ ശനിയാഴ്ച രാവിലെ 6 വരെ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button