PathanamthittaKeralaNattuvarthaLatest NewsNews

വിനോദ സഞ്ചാര കേന്ദ്രത്തിന് മുകളില്‍ നിന്ന് കാര്‍ താഴേക്കു വീണ് അപകടം : യുവാവിന് ​ഗുരുതര പരിക്ക്

കാറിലുണ്ടായിരുന്ന കോന്നി സ്വദേശി അനസിനാണ് ഗുരുതര പരിക്കേറ്റത്

പത്തനംതിട്ട: നെടുമ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിന് മുകളില്‍ നിന്ന് കാര്‍ താഴേക്കു വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. കാറിലുണ്ടായിരുന്ന കോന്നി സ്വദേശി അനസിനാണ് ഗുരുതര പരിക്കേറ്റത്.

Read Also : ‘പിസി ജോർജിന്റെ കാര്യത്തിൽ കാണിച്ചത് ഇരട്ട നീതി, നടപടി എടുക്കുന്നുണ്ടെങ്കിൽ എല്ലാവരുടേയും പേരിൽ സ്വീകരിക്കണം’

ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഏകദേശം 30 അടി മുകളില്‍ നിന്ന് പ്രവര്‍ത്തനം നിര്‍ത്തിയ പാറമടയിലേക്കാണ് കാറ് വീണത്.

അപകടത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരാണ് പൊലീസിനെ അറിയിച്ച്‌ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button