NattuvarthaLatest NewsKeralaNewsIndia

മനുഷ്യൻ മനുഷ്യനാൽ ചൂഷണം ചെയ്യപ്പെടാത്ത സമത്വസുന്ദരമായ ലോകം: തൊഴിലാളികൾക്ക് അഭിവാദ്യങ്ങൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തൊഴിലാളികൾക്ക് മെയ്ദിന അഭിവാദ്യങ്ങൾ നേർന്ന് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക് പോസ്റ്റ്‌. മനുഷ്യൻ മനുഷ്യനാൽ ചൂഷണം ചെയ്യപ്പെടാത്ത സമത്വസുന്ദരമായ ലോകമാണ് സ്വപ്നത്തിലേന്ന് അദ്ദേഹം പറഞ്ഞു. ചൂഷണത്തിൻ്റേയും അടിമത്വത്തിൻ്റേയും ചങ്ങലകൾ തകർത്തെറിഞ്ഞ് സ്വാതന്ത്ര്യവും സാഹോദര്യവും വാഴുന്ന ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തിൻ്റെ ചരിത്രമാണ് മെയ് ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Also Read:വിജയ് ബാബു ഒരു സൈക്കോ ആണെന്ന് സാന്ദ്ര തോമസ്

‘പ്രാകൃതത്വത്തിൽ നിന്നും നാഗരികതയിലേയ്ക്കുള്ള മാനവരാശിയുടെ പ്രയാണത്തിൻ്റെ ചാലകശക്തി തൊഴിലെടുക്കുന്ന മനുഷ്യരാണെന്ന സത്യം അത് ഉച്ചത്തിൽ മുഴക്കുന്നു. ചൂഷിതരുടെ ഐക്യം തകർക്കുന്ന വിഭാഗീയ ചിന്തകളെ അപ്രസക്തമാക്കാൻ സാധിക്കുന്ന തൊഴിലാളി വർഗബോധം സമ്മാനിക്കുകയും മാനവികതയിൽ അടിയുറച്ച പുതിയ ലോകത്തെക്കുറിച്ചുള്ള പ്രത്യാശ മനുഷ്യഹൃദയങ്ങളിൽ നിറക്കുകയും ചെയ്യുന്നു’, മുഖ്യമന്ത്രി കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം:

ചൂഷണത്തിൻ്റേയും അടിമത്വത്തിൻ്റേയും ചങ്ങലകൾ തകർത്തെറിഞ്ഞ് സ്വാതന്ത്ര്യവും സാഹോദര്യവും വാഴുന്ന ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തിൻ്റെ ചരിത്രമാണ് മെയ് ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്. പ്രാകൃതത്വത്തിൽ നിന്നും നാഗരികതയിലേയ്ക്കുള്ള മാനവരാശിയുടെ പ്രയാണത്തിൻ്റെ ചാലകശക്തി തൊഴിലെടുക്കുന്ന മനുഷ്യരാണെന്ന സത്യം അത് ഉച്ചത്തിൽ മുഴക്കുന്നു. ചൂഷിതരുടെ ഐക്യം തകർക്കുന്ന വിഭാഗീയ ചിന്തകളെ അപ്രസക്തമാക്കാൻ സാധിക്കുന്ന തൊഴിലാളി വർഗബോധം സമ്മാനിക്കുകയും മാനവികതയിൽ അടിയുറച്ച പുതിയ ലോകത്തെക്കുറിച്ചുള്ള പ്രത്യാശ മനുഷ്യഹൃദയങ്ങളിൽ നിറക്കുകയും ചെയ്യുന്നു.

ഉദാത്തമായ മനുഷ്യസങ്കല്പമാണ് മെയ് ദിനം പകരുന്നത്. അതേറ്റെടുത്ത് മുന്നോട്ടു പോകാൻ നമുക്ക് സാധിക്കണം. മനുഷ്യൻ മനുഷ്യനാൽ ചൂഷണം ചെയ്യപ്പെടാത്ത സമത്വസുന്ദരമായ ലോകത്തു മാത്രമേ ആ സങ്കല്പം അർത്ഥപൂർണമാവുകയുള്ളൂ എന്ന് തിരിച്ചറിയണം. വർഗീയതയും മറ്റു സങ്കുചിത ചിന്താഗതികളും അത്തരമൊരു ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തെ ദുർബലപ്പെടുത്തും. അങ്ങനെ ദുർബലപ്പെടുത്താൻ അനുവദിക്കില്ലെന്ന് ദൃഢനിശ്ചയം ചെയ്തുകൊണ്ട് ഇത്തവണത്തെ മെയ് ദിനാഘോഷങ്ങൾ സാർത്ഥകമാക്കാം. തൊഴിലാളികൾക്ക് ഹാർദ്ദമായ അഭിവാദ്യങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button