Latest NewsUAENewsInternationalGulf

ഈദുൽ ഫിത്തർ: ട്രക്കുകളും ലേബർ ബസുകളും പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി അബുദാബി

അബുദാബി: ട്രക്കുകളും ലേബർ ബസുകളും പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി അബുദാബി. ഈദുൽ ഫിത്തറിനോട് അനുബന്ധിച്ചാണ് നടപടി. അബുദാബി, അൽഐൻ റോഡുകളിൽ അൻപതിലധികം യാത്രക്കാരുമായി പോകുന്ന ഹെവി ഡ്യൂട്ടി ട്രക്കുകൾ, ലോറികൾ, ബസുകൾ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

Read Also: കാലം സാക്ഷി, ലീഗിൽ പുതിയ കുഞ്ഞാലിക്കുട്ടി ഉയിർത്തെഴുന്നേൽക്കും, കാത്തിരിക്കാം: കുഞ്ഞാലിക്കുട്ടി

പുണ്യമാസത്തിൽ ഗതാഗതം സുഗമമാക്കുന്നതിനും ഹെവി ഡ്യൂട്ടി വാഹനങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനുമായി 2022 മെയ് 2 തിങ്കളാഴ്ച രാവിലെ മുതൽ ഉച്ചവരെ നിരോധനം നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു.

ശൈഖ് സായിദ് പാലം, ശൈഖ് ഖലീഫ പാലം, മുസ്സഫ പാലം, അൽ-മക്ത പാലം എന്നിവയുൾപ്പെടെ അബുദാബിയിലെ എല്ലാ റോഡുകളിലും തെരുവുകളിലും ഈ വാഹനങ്ങൾക്ക് നിരോധനം ബാധകമാണ്. എല്ലാ റോഡുകളിലും പട്രോളിങ് ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.

Read Also: ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം: ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച് അവശനാക്കി യുവതി

shortlink

Related Articles

Post Your Comments

Related Articles


Back to top button