Latest NewsUAENewsInternationalGulf

ഈദുൽ ഫിത്തർ: ജനങ്ങൾക്ക് ആശംസ അറിയിച്ച് ശൈഖ് മുഹമ്മദ്

ദുബായ്: ജനങ്ങൾക്ക് ഈദുൽ ഫിത്തർ ആശംസകൾ നേർന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. യുഎഇയിലെ ജനങ്ങൾക്കും ലോകത്തിനും പെരുന്നാൾ ആശംസകൾ നേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എമിറേറ്റ്സിലെയും അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളിലെയും ആളുകൾ പരസ്പരം കൂടുതൽ അടുക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ജനങ്ങൾക്ക് ആശംസ അറിയിച്ചത്.

Read Also: ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം: ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച് അവശനാക്കി യുവതി

തങ്ങളുടെ ഹൃദയങ്ങൾ കൂടുതൽ സ്നേഹവും സഹിഷ്ണുതയും സമാധാനവും നിറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ വർഷവും ദൈവത്തോടുള്ള അനുസരണത്തിൽ തങ്ങൾ ഏറ്റവും സന്തുഷ്ടരാണ്. എല്ലാ നല്ല പ്രവൃത്തികളും ദൈവം സ്വീകരിക്കട്ടെയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Read Also: ‘തൊഴിലാളികളുടെ അവകാശങ്ങൾ ചവിട്ടിമെതിക്കുന്ന കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മത്സരിക്കുന്നു’: എം.വിൻസെന്റ് എം.എൽ.എ

shortlink

Related Articles

Post Your Comments

Related Articles


Back to top button