MalappuramKeralaNattuvarthaLatest NewsNews

ഫൈനലിൽ ബംഗാളിനെ വീഴ്ത്തി: സന്തോഷ് ട്രോഫിയിൽ മുത്തമിട്ട് കേരളം

മഞ്ചേരി: സന്തോഷ് ട്രോഫി ഫൈനലിൽ ബംഗാളിനെ പരാജയപ്പെടുത്തി കേരളം. ഷൂട്ട് ഔട്ട് വരെ നീണ്ട മത്സരത്തിൽ (5–4) കേരളം ബംഗാളിനെ പരാജയപ്പെടുത്തിയത്. എക്സ്ട്രാ ടൈം പൂർത്തിയായപ്പോൾ ഇരു ടീമുകളും 1–1 സമനിലയിലായിരുന്നു. അധിക സമയത്തേക്കു നീണ്ട സന്തോഷ് ട്രോഫി ഫൈനലിൽ, 97–ാം മിനിറ്റിൽ ദിലീപ് ഓർവാന്റെ ഹെഡറിലാണു ബംഗാള്‍ ലീഡ് നേടിയത് (1–0).

എന്നാൽ, എക്സ്ട്രാ ടൈം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ, ഉജ്വലമായ ഒരു ഹെഡറിലൂടെ ബിബിൻ അജയൻ കേരളത്തിനായി സമനില ഗോൾ നേടി (1–1). 116ാം മിനിറ്റിലാണ് കേരളം സമനില ഗോൾ നേടിയത്. നേരത്തെ എക്സ്ട്രാ ടൈമിൽ ദിലീപ് ഒറോനിൻ്റെ ഉജ്വല ഹെഡറിലൂടെ ബംഗാൾ മുന്നിൽ എത്തിയിരുന്നു. നിശ്ചിത സമയത്ത് ഇരുടീമുകൾക്കും ഗോൾ നേടാനായില്ല.

മികച്ച അവസരങ്ങൾ ലഭിച്ചിട്ടും ബംഗാൾ ഗോൾകീപ്പറുടെ ഉജ്വല സേവുകളും നിർഭാഗ്യവും കേരളത്തിന് തിരിച്ചടിയാകുകയായിരുന്നു. ലഭിച്ച 2 ഗോൾ അവസരങ്ങൾ മുതലാക്കാൻ ബംഗാളിനും കഴിഞ്ഞില്ല. സെമി ഫൈനൽ ടീമിൽ നിന്ന് മാറ്റമില്ലാതെയാണ് കേരളം കളത്തിലിറങ്ങിയത്. സന്തോഷ് ട്രോഫി ഫൈനലിൽ ഇതുവരെ കേരളവും ബംഗാളും മൂന്ന് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ടുതവണ ബംഗാളിനായിരുന്നു വിജയം, ഒരു തവണ കേരളത്തിനും.

shortlink

Post Your Comments


Back to top button