CricketLatest NewsNewsSports

ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിംഗ്സിന് തകർപ്പൻ ജയം

പൂനെ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിംഗ്സിന് തകർപ്പൻ ജയം. ചെന്നൈ മുന്നോട്ടുവെച്ച 203 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിന് 20 ഓവറില്‍ ആറ് വിക്കറ്റിന് 189 റൺസെടുക്കാനെ കഴിഞ്ഞൊള്ളൂ. 13 റണ്‍സിനാണ് ചെന്നൈയുടെ ത്രില്ലർ ജയം. മുകേഷ് ചൗധരി നാല് വിക്കറ്റ് നേടിയപ്പോള്‍ നിക്കോളാസ് പുരാൻ ഹൈദരാബാദിനായി മികച്ച പ്രകടനം കാഴ്ചവെച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സ് സീസണിലെ ഗംഭീര തുടക്കങ്ങളിലൊന്നാണ് മത്സരത്തില്‍ നേടിയത്. പ്രതാപകാലത്തേക്ക് ആരാധകരെ തിരികെ കൊണ്ടുപോയ റുതുരാജ് ഗെയ്ക്‌വാദിനൊപ്പം ദേവോണ്‍ കോണ്‍വേ ചെന്നൈക്ക് അതിശയിപ്പിക്കുന്ന തുടക്കം നല്‍കി. 18-ാം ഓവറില്‍ സെഞ്ചുറിക്കരികെ ഗെയ്ക്‌വാദ്(99) വിക്കറ്റിന് മുന്നിൽ കുടുങ്ങി.

Read Also:- ഭക്ഷണത്തിനിടെ വെള്ളം കുടിക്കാറുണ്ടോ?

17.5 ഓവറില്‍ 182ല്‍ നില്‍ക്കെയാണ് ചെന്നൈയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിയുന്നത്. ഗെയ്ക്‌വാദ് 57 പന്തില്‍ ആറ് വീതം ഫോറും സിക്സറും സഹിതം 99 റണ്ണെടുത്തു. പിന്നാലെയെത്തിയ ധോണിയെ 7 പന്തില്‍ എട്ടില്‍ നില്‍ക്കെ നടരാജന്‍ പുറത്താക്കി. ചെന്നൈ ഇന്നിംഗ്‍സ് അവസാനിക്കുമ്പോള്‍ കോണ്‍വേയ്ക്കൊപ്പം (58*) രവീന്ദ്ര ജഡേജ (1*) പുറത്താകാതെ നിന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button