Latest NewsNewsIndia

ഇന്ത്യയുടെ ഒരു മണൽത്തരി പോലും ചൈന ഇളക്കില്ല, സൈന്യം ശക്തമാണ്: കരസേന മേധാവി മനോജ് പാണ്ഡെ

ന്യൂഡല്‍ഹി: രാജ്യത്തിന്റെ അതിർത്തിയിൽ നിന്ന് ഒരു മണൽത്തരി പോലും ചൈന ഇളക്കില്ലെന്ന ഉറപ്പുമായി പുതിയ കരസേന മേധാവി മനോജ് പാണ്ഡെ. സൈന്യം ജാഗ്രതയിലാണെന്നും, അതിര്‍ത്തികളിലെ സുരക്ഷാ കാര്യത്തില്‍ കരസേനയും മറ്റ് സേനാവിഭാഗങ്ങളും ഒരു പോലെ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read:സ്വ​ത്ത് ത​ർ​ക്ക​ത്തി​നി​ടെ അ​നു​ജ​ന്‍ ജ്യേ​ഷ്ഠനെ ത​ല​യ്ക്ക​ടിച്ച് കൊലപ്പെടുത്തി

‘ഇന്ത്യയുടെ അതിര്‍ത്തിയിലെ ഒരു മേഖലയില്‍ പോലും ചൈനയുടെ കൈകടത്തലുകളില്ല. നിയന്ത്രണ രേഖകളിലെ സുരക്ഷ ഏറെ ശക്തമാണ്. നേരിട്ട് സൈനിക പോസ്റ്റുകളുള്ള പ്രദേശങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഏകപക്ഷീയമായ ആക്രണങ്ങള്‍ക്കും നീക്ക ങ്ങള്‍ക്കും സേനാവിഭാഗം ശക്തമായ തിരിച്ചടി നല്‍കിയിട്ടുമുണ്ട്. അതേ ജാഗ്രത തുടരുകയും ചെയ്യും’, അദ്ദേഹം വ്യക്തമാക്കി.

‘അതിര്‍ത്തി മേഖലകളില്‍ സൈനിക കേന്ദ്രങ്ങള്‍ അത്യാധുനിക സംവിധാനങ്ങളാല്‍ സുസജ്ജമാണ്. അതിര്‍ത്തിയിലെ ചര്‍ച്ചകള്‍ തുടരുകയാണ്. ഇരുരാജ്യങ്ങളും അതിര്‍ത്തികളുടെ സുരക്ഷയില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന പരസ്പര ധാരണയില്‍ ഇന്ത്യ ഉറച്ചു നില്‍ക്കും. റഷ്യാ-യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പരമ്പരാഗതമായ യുദ്ധ തന്ത്ര ങ്ങളുടെ പ്രാധാന്യം ഏറെ മനസ്സിലാക്കുന്നു. തദ്ദേശീയമായ ആയുധങ്ങളുടെ കാര്യത്തില്‍ ഇന്ത്യ ഏറ്റവും ശക്തമായ നിലയിലാണ്’, പാണ്ഡെ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button