Latest NewsIndia

പോലീസ് റെയ്ഡിനെ തുടർന്ന് അധോലോക നായകന്റെ മകൾ മരിച്ച നിലയിൽ : യുപിയിൽ വ്യാപക പ്രതിഷേധം

ചണ്ടോലി: പോലീസ് റെയ്ഡിനെ തുടർന്ന് അധോലോക നായകന്റെ മകളെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ചണ്ടോലി ജില്ലയിലാണ് സംഭവം നടന്നത്. കുട്ടി മരിച്ചു കിടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പ്രസിദ്ധ കുറ്റവാളിയും അധോലോക നായകനും ആയിരുന്ന കനൈയ്യ യാദവിന്റെ മകൾ നിഷ യാദവിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കനൈയ്യയുടെ വീട്ടിൽ റെയ്ഡ് നടത്തിയ പോലീസുകാർക്ക് ആളെ കണ്ടെത്താൻ സാധിച്ചില്ല. ഇതിന് പിന്നാലെയാണ് മൂത്തമകളായ നിഷയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടി ആത്മഹത്യ ചെയ്തതാണ് എന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്.

 

അതേസമയം, പെൺകുട്ടിയുടെ മരണകാരണം പോലീസിന്റെ ക്രൂരമായ മർദ്ദനമാണെന്ന് പരിസരവാസികൾ പറയുന്നു. ഇളയ മകൾക്കും പൊലീസുകാരുടെ കയ്യിൽനിന്നും മർദ്ദനമേറ്റിട്ടുണ്ടെന്ന് അയൽക്കാർ പറയുന്നു. ഈ പെൺകുട്ടിയെ പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോപണത്തെ തുടർന്ന് ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉടൻ തന്നെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button