Latest NewsKeralaNattuvarthaNewsIndia

താമരയെ ഫ്ലഷ്‌ ചെയ്ത് മന്ത്രി വി ശിവൻകുട്ടി, കാവിക്കറ കഴുകിക്കളഞ്ഞിട്ട് ഒരുവർഷമെന്ന് തലക്കെട്ട്

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ഓർമ്മകൾ അയവിറക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌. താമരയെ ഫ്ലഷ്‌ ചെയ്യുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് മന്ത്രി തന്റെ വിജയത്തിന്റെ ഒന്നാം വാർഷികം ആഘോഷിച്ചത്.

Also Read:പിക്കപ്പ് വാനും ട്രാവലറും കൂട്ടിയിടിച്ച്‌ അപകടം : രണ്ടു പേര്‍ക്ക് പരിക്ക്

കാവിക്കറ കഴുകിക്കളഞ്ഞിട്ട് ഒരുവർഷമെന്ന തലക്കെട്ടിലാണ് മന്ത്രി തന്റെ ജയം ഫേസ്ബുക്കിൽ അടയാളപ്പെടുത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ ബിജെപിക്ക് വേണ്ടി കുമ്മനം രാജശേഖരനും യുഡിഎഫിന് വേണ്ടി കെ മുരളീധരനും മത്സരിച്ചിട്ടും അവസാന നിമിഷത്തെ ഇലക്ഷൻ പ്രചാരണത്തോടെയാണ് വി ശിവൻ കുട്ടി ജയിച്ചു കയറിയത്.

2016 ലെ തിരഞ്ഞെടുപ്പിൽ ഒ രാജഗോപാലിന്റെ ജനകീയ ഇടപെടൽ ശിവൻ കുട്ടിയെ തോൽപ്പിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് 2021 ൽ നേമത്ത് അദ്ദേഹം ജയിച്ചു കയറിയത്. നിലവിൽ സംസ്ഥാനത്തെ ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിൽ ഒന്നാണ് നേമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button