ThiruvananthapuramKeralaNattuvarthaLatest NewsNews

ബസില്‍ സീറ്റ് കിട്ടിയില്ലെന്നാരോപിച്ച് യുവതികളുടെ തെറി വിളി: സ്റ്റേഷനിൽ പൊലീസിന് നേരെ അസഭ്യവര്‍ഷം

തിരുവനന്തപുരം: സീറ്റ് കിട്ടിയില്ലെന്നാരോപിച്ച് കെഎസ്ആര്‍ടിസി ബസില്‍ യുവതികളുടെ തെറി വിളി. പുലര്‍ച്ചെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസില്‍ കല്ലമ്പലത്ത് നിന്നാണ്, മൂന്ന് യുവതികളും യുവാവുമടങ്ങിയ സംഘം കയറിയത്. തുടർന്ന്, ബസില്‍ സീറ്റില്ലെന്ന് ആരോപിച്ച് ഇവര്‍ ബഹളമുണ്ടാക്കുകയായിരുന്നു.

ശല്യം സഹിക്കാതെ സീറ്റിലിരുന്ന ചില യാത്രക്കാര്‍ മാറിക്കൊടുത്തെങ്കിലും, അവിടെ ഇരിക്കാന്‍ തയ്യാറാകാതെ ഇവര്‍ ബഹളം തുടരുകയും, മറ്റ് യാത്രക്കാരുമായി വാക്കേറ്റമുണ്ടാകുകയുമായിരുന്നു. ഇതോടെ ബസിനുള്ളിൽ സംഘർഷാവസ്ഥ ഉടലെടുത്തു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം നടത്താനൊരുങ്ങി ദേശീയ വനിതാ കമ്മീഷൻ: ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു

തുടർന്ന്, ഡ്രൈവര്‍ ബസ് ആറ്റിങ്ങല്‍ പോലീസ് സ്‌റ്റേഷനിലേക്ക് ഓടിച്ച് കയറ്റുകയായിരുന്നു. സ്‌റ്റേഷനില്‍ എത്തിയിട്ടും യുവതികൾ വാക്കേറ്റവും അസഭ്യ വർഷവും തുടർന്നു. ചോദ്യം ചെയ്ത പോലീസുകാരോട്, ഇവർ കയര്‍ത്ത് സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് യുവതികള്‍ക്കും ഒപ്പമുണ്ടായിരുന്ന യുവാവിനുമെതിരെ പോലീസ് കേസെടുത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button