Latest NewsIndiaNews

വജ്രവ്യാപാരി മെഹുല്‍ ചോക്‌സിക്കും അദ്ദേഹത്തിന്റെ കമ്പനിയായ ഗീതാഞ്ജലി ജെംസിനും എതിരെ പുതിയ കേസ്

ന്യൂഡല്‍ഹി: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വജ്രവ്യാപാരി മെഹുല്‍ ചോക്സിക്കും, അദ്ദേഹത്തിന്റെ കമ്പനിയായ ഗീതാഞ്ജലി ജെംസിനും എതിരെ പുതിയ കേസ്. സിബിഐ ആണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് . ഐപിസി സെക്ഷന്‍ 420 (വഞ്ചന), 468 , 471 എന്നിവ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Read Also: ബിസിനസ് യാത്രയിലാണ്: അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ സാവകാശം തേടി വിജയ് ബാബു

കേസുമായി ബന്ധപ്പെട്ട് മുംബൈയിലും കൊല്‍ക്കത്തയിലും ഉള്‍പ്പെടെ എട്ടിടങ്ങളില്‍ സിബിഐ പരിശോധന നടത്തിയിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപ തട്ടിയ കേസില്‍ മെഹുല്‍ ചോക്സിക്കെതിരെ നിയമനടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ കേസ്. 2018 മുതല്‍ ആന്റിഗ്വയിലും ബാര്‍ബുഡയിലുമാണ് മെഹുല്‍ ചോക്സി. ഇന്റര്‍പോള്‍ യെല്ലോ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ഇവിടെ നിന്നും പലായനം ചെയ്യുന്നതിനിടെ അയല്‍ രാജ്യമായ ഡൊമിനിക്കയില്‍ നിന്ന് ചോക്സിയെ പിടികൂടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button