KeralaNattuvarthaLatest NewsIndiaNews

ഈ ഉജ്ജ്വല വിജയം കായിക മേഖലയുടെ ഭാവിയെക്കുറിച്ച്‌ ശുഭപ്രതീക്ഷ പകരുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: സന്തോഷ്‌ ട്രോഫി ജേതാക്കളായ കേരളത്തെ അഭിനന്ദിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ഉജ്ജ്വല വിജയം കായിക മേഖലയുടെ ഭാവിയെക്കുറിച്ച്‌ ശുഭപ്രതീക്ഷ പകരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also Read:‘ഇന്ത്യ ജർമനിയുടെ സൂപ്പർ പങ്കാളി’ : മോദിയെ കണ്ട ശേഷം ചാൻസലർ ഒലാഫ് ഷോൾസ്

‘മത്സരങ്ങള്‍ക്ക് ഒഴുകിയെത്തിയ ജനക്കൂട്ടവും അവര്‍ നല്‍കിയ പിന്തുണയും എടുത്തു പറയേണ്ട കാര്യമാണ്, കൂടുതല്‍ മികവോടെ മുന്നോട്ട് പോകാനും കൂടുതല്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാനും ഈ വിജയം പ്രചോദനമാകും’, അദ്ദേഹം കുറിച്ചു.

അതേസമയം, ഏറെ കാലങ്ങൾക്ക് ശേഷമുള്ള കേരളത്തിന്റെ ഈ നേട്ടം ഫുട്ബോൾ ലോകത്ത് ഒരു പുതിയ മാറ്റമാണ് സൃഷ്ടിക്കുന്നത്. കേരളത്തിന്റെ കായിക മേഖലയെയും അതിന്റെ സൗകര്യങ്ങളെ കൂടുതൽ മെച്ചപ്പെടുത്താൻ സർക്കാർ ശ്രമിച്ചാൽ വീണ്ടും ഒരുപാട് നല്ല നേട്ടങ്ങൾ സംസ്ഥാനത്തിന് കൈവരിക്കാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button