Latest NewsIndia

ഐഎസ്‌ഐഎസ് മാഗസിന്റെ കവർപേജിൽ ജഹാംഗീർ പുരി കലാപം: ഇന്ത്യ ലക്ഷ്യമിട്ട് ഭീകരർ

ഇതിന് പിന്നിൽ പ്രവർത്തിച്ച  ഇരുപതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ന്യൂഡൽഹി : ഇന്ത്യയിൽ വർഗീയത പടർത്തി വേർതിരിവ് ഉണ്ടാക്കാൻ ശ്രമവുമായി ഐഎസ്‌ഐഎസ് ഭീകര സംഘടന. ഡൽഹി കലാപത്തിന്റെ ചിത്രങ്ങൾ ഐഎസ് മാഗസിന്റെ കവർ ഫോട്ടോ ആയി അച്ചടിച്ചാണ് ഭീകര സംഘടന കലാപത്തിന് ശ്രമിച്ചത്. ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കുമിടയിൽ പ്രശ്‌നം സൃഷ്ടിക്കാനുള്ള നീക്കമായിരുന്നു അത്.

കൂടാതെ, കശ്മീരിൽ ആളുകളെ ലക്ഷ്യംവെച്ച് നടന്ന ആക്രമണങ്ങളെപ്പറ്റിയും മാഗസിനിൽ പറയുന്നു. സംഭവത്തിൽ, മാഗസിനെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.  ഇതിന് പിന്നിൽ പ്രവർത്തിച്ച  ഇരുപതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവിട്ടത്.

ഐഎസ്‌ഐഎസ് മുഖപത്രത്തിന്റെ 27 -ആം പതിപ്പിലാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്. ഹനുമാൻ ജയന്തിയുമായി ബന്ധപ്പെട്ട് ജഹാംഗീർപുരിയിലെ ഘോഷയാത്രയ്‌ക്കിടെ നടന്ന കലാപത്തിനിടെ നടുറോഡിൽ നിന്ന് ആളുകൾ കല്ലേറ് നടത്തുന്ന ചിത്രമായിരുന്നു അത്. മുസ്ലീം സമുദായത്തെ ലക്ഷ്യം വെച്ച് നടത്തിയ ആക്രമണമായിരുന്നു ഇതെന്ന് വരുത്തിത്തീർക്കാനുളള ശ്രമങ്ങളും ഐഎസ് നടത്തിയിട്ടുണ്ട്. ഇത്തരത്തിൽ, ഹിന്ദു മുസ്ലീം ഐക്യം തകർക്കാനുള്ള ശ്രമമാണ് ഭീകരരുടേതെന്നാണ് സൂചന.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button