KeralaLatest NewsNews

ഈദുല്‍ ഫിത്തര്‍: ചൊവ്വാഴ്ച്ച നടത്താനിരുന്ന സർട്ടിഫിക്കറ്റ്, സർവ്വീസ് വെരിഫിക്കേഷനുകള്‍ മാറ്റിവച്ചു

 

തിരുവനന്തപുരം: ഈദുൽ ഫിത്തർ പ്രമാണിച്ച് പി.എസ്.സി. ചൊവ്വാഴ്ച്ച നടത്താനിരുന്ന   സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, സർവ്വീസ് വെരിഫിക്കേഷൻ എന്നിവ മാറ്റിവെച്ചിരിക്കുന്നു.
പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും. ചൊവ്വാഴ്ച്ച നടത്താൻ നിശ്ചയിച്ചിരുന്ന അക്കൗണ്ട് ടെസ്റ്റ് ഫോർ എക്സിക്യൂട്ടിവ് ഓഫിസർ (കേരള സർവ്വീസ് റൂൾസ്) വകുപ്പുതല പരീക്ഷയും മേയ് 9 ലേക്ക് മാറ്റിയിട്ടുണ്ട്.

ഇത് കൂടാതെ, കേരള ആരോഗ്യ സര്‍വ്വകലാശാല നടത്താൻ നിശ്ചയിച്ചിരുന്ന തിയറി പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്. ഇതിന്റെ പുതുക്കിയ തിയതിയും പിന്നീട് അറിയിക്കുമെന്ന് പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button