KollamLatest NewsKeralaNattuvarthaNews

മെഴുകുതിരിയില്‍ നിന്ന് പാവാടയ്ക്ക് തീപിടിച്ച് പൊള്ളലേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

കുന്നത്തൂര്‍ പടിഞ്ഞാറ് കളീലില്‍ മുക്ക് തണല്‍ വീട്ടില്‍ പരേതനായ അനിലിന്റെയും ലീനയുടെയും ഏക മകളായ മിയ(17) ആണ് മരിച്ചത്

കൊല്ലം: മെഴുകുതിരിയില്‍ നിന്ന് പാവാടയ്ക്ക് തീപിടിച്ച്‌ പൊള്ളലേറ്റ് പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കുന്നത്തൂര്‍ പടിഞ്ഞാറ് കളീലില്‍ മുക്ക് തണല്‍ വീട്ടില്‍ പരേതനായ അനിലിന്റെയും ലീനയുടെയും ഏക മകളായ മിയ(17) ആണ് മരിച്ചത്. പൊള്ളലേറ്റ മിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

കഴിഞ്ഞ മാസം 14 ന് രാത്രിയിലായിരുന്നു സംഭവം. കറന്റ് പോയപ്പോള്‍ മെഴുകുതിരി എടുത്ത് കത്തിക്കവേ പാവാടയില്‍ തീ പിടിക്കുകയായിരുന്നു. ടിന്നര്‍ തുടച്ച ശേഷം മാറ്റിയിട്ടിരുന്ന വസ്ത്രമാണ് കുട്ടി ധരിച്ചിരുന്നതെന്നാണ് വിവരം.

Read Also : ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം: അനധികൃത ഭക്ഷണവിതരണ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കും

സംഭവം നടക്കുമ്പോള്‍ മിയ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ പരിസരവാസികള്‍ ഉടന്‍ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും സുഖംപ്രാപിച്ച്‌ വരികയുമായിരുന്നു. അതിനിടെ, തിങ്കളാഴ്ച നില വഷളാകുകയും പകല്‍ 2.30 ഓടെ മരിക്കുകയുമായിരുന്നു.

പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേ​ഹം ചൊവ്വാഴ്ച കുടുംബ വീട്ടുവളപ്പില്‍ സംസ്കരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button