Latest NewsIndiaNewsBusiness

തുടർച്ചയായ ഇരുപത്തിയാറാം ദിവസവും മാറ്റമില്ലാതെ സംസ്ഥാനത്ത് ഇന്ധനവില

ഏപ്രിൽ ഏഴു മുതൽ പ്രധാന നഗരങ്ങളിലെല്ലാം പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്

തുടർച്ചയായ ഇരുപത്തിയാറാം ദിവസവും മാറ്റമില്ലാതെ ഇന്ധനവില. ഇന്ന് തിരുവനന്തപുരത്ത് പെട്രോള്‍ വില 117.19 രൂപയും ഡീസല്‍ വില 103.95 രൂപയുമാണ്. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 115.18 രൂപയും ഡീസലിന് 102.06 രൂപയും കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 115.75 രൂപയും ഡീസലിന് 102.62 രൂപയുമാണ് വില.

ഏപ്രിൽ ഏഴു മുതൽ പ്രധാന നഗരങ്ങളിലെല്ലാം പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് ഇന്ധനവില ദിവസേന പരിഷ്കരിക്കുന്നത് അന്താരാഷ്ട്ര ക്രൂഡോയിൽ വിലയുടെയും വിദേശനാണയ വിനിമയത്തിലെ ഏറ്റക്കുറച്ചിലുകളുടെ അടിസ്ഥാനത്തിലാണ്.

Also Read: കിണറില്‍ നിന്ന് കണ്ടെത്തിയ അസ്ഥിക്കൂമ്പാരം, സ്വാതന്ത്ര്യ സമരകാലത്തെ ലഹളകളില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടേത്

shortlink

Related Articles

Post Your Comments

Related Articles


Back to top button