ErnakulamLatest NewsKeralaNattuvarthaNews

ബസുകൾ തുരുമ്പെടുത്ത്​ നശിക്കുന്നു: കെഎസ്​ആർടിസിയോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: കെഎസ്​ആർടിസി നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടെ, ഡിപ്പോകളിലും ഡമ്പിങ്​​ യാർഡുകളിലും ബസുകൾ തുരുമ്പെടുത്തു നശിക്കുന്നതിനെതിരെ വിമർശനവുമായി ഹൈക്കോടതി. ഇത്തരം കാര്യങ്ങളിൽ കാര്യക്ഷമമായ സമീപനം സ്വീകരിക്കാൻ കെഎസ്ആർടിസി തയ്യാറാകണമെന്ന് പറഞ്ഞ കോടതി, ബസുകൾ തുരുമ്പെടുത്ത്​ പാഴാകുന്ന സംഭവത്തിൽ ഫലപ്രദമായ തീരുമാന​ങ്ങളെടുക്കാൻ തയ്യാറാവാത്തതിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

വിഷയത്തിൽ കെഎസ്ആർടിസിയുടെ വിശദീകരണം തേടിയ കോടതി ഹർജി ഈ മാസം​ ആറിന്​ പരിഗണിക്കുന്നതിലേക്കായി മാറ്റിവെച്ചു. തുരുമ്പെടുത്ത്​ നശിക്കുന്ന ബസുകളുടെ എണ്ണം, ഇവ ആകെ ഓടിയ ദൂരം, ഇവയുടെ പഴക്കം, ബസുകൾ നശിക്കാൻ തുടങ്ങിയിട്ട്​ കാലമെത്രയായി, ഇവ എന്തുചെയ്യാനാണ്​ ഉദ്ദേശിക്കുന്നത്​ തുടങ്ങിയ കാര്യങ്ങളിലാണ് കോടതി ​കെഎസ്ആർടിസിയോട് വിശദീകരണം തേടിയത്​.

ഈദ് ദിനത്തിൽ ജോധ്പൂരിൽ നടന്നത് സമാനതകളില്ലാത്ത ആക്രമണം: കുട്ടികളുൾപ്പെടെ സാധാരണക്കാർക്ക് ക്രൂരമർദ്ദനം,141പേർ അറസ്റ്റിൽ

2800 ബസ്​ തുരുമ്പെടുത്ത്​ നശിക്കുന്നതിനെതിരെ കാസർകോട് സ്വദേശി എൻ. രവീന്ദ്രൻ നൽകിയ പൊതുതാൽപര്യഹർജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് പിജി അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​​ പരിഗണിച്ചത്​. സംസ്ഥാനത്തെ വിവിധ കെഎസ്ആർടിസി ഡിപ്പോകളിലും ഡമ്പിങ്​ യാർഡുകളിലും, ബസുകൾ തുരുമ്പെടുത്തു നശിക്കുന്നത്​ സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്തകളും ചിത്രങ്ങളും വന്നിരുന്നു.

ഇത് സഹിതമാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. കോവിഡിന് മുൻപ് പ്രതിദിനം 5500 ഷെഡ്യൂളുകൾ ഉണ്ടായിരുന്നത് ഇപ്പോൾ 3000-3200 മാത്രമാണുള്ളത്. ഇത്തരത്തിൽ ബസുകൾ നശിപ്പിക്കുന്നത്, കെ റെയിലിനെയും കെഎസ്ആർടിസി സ്വിഫ്‌റ്റിനെയും പ്രോത്സാഹിപ്പിക്കാനാണെന്നും ഹർജിയിൽ പറയുന്നു​.

shortlink

Related Articles

Post Your Comments

Related Articles


Back to top button