News

സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ചോദ്യം ആവർത്തിച്ച് പി.എസ്.സി : പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യം

കഴിഞ്ഞ 3 വർഷമായി, പരീക്ഷക്ക് തയ്യാറെടുക്കുന്നവരെ കളിയാക്കുന്നതിന് തുല്യമാണ് പി.എസ്.സിയുടെ ഈ നടപടി

തിരുവനന്തപുരം: കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 ഷോർട് ഹാൻഡ് പരീക്ഷ വിവാദത്തിൽ. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ചോദ്യമാണ് അസിസ്റ്റന്റ് ഗ്രേഡ് 2 ഷോർട് ഹാൻഡ് പരീക്ഷയ്ക്ക് ഉണ്ടായിരുന്നതെന്ന് ഉദ്യോഗാർഥികൾ ആരോപിച്ചു. ഷോർട് ഹാൻഡ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് ചോദ്യ പേപ്പർ നേരത്തെ ലഭിച്ചുവെന്നും ഈ പരീക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ രംഗത്ത്.

read also: തുപ്പലുപയോഗിച്ച് ഫോണ്‍ ‘അണ്‍ലോക്ക്’ ചെയ്യുന്ന യുവതി: സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

പി.എസ്.സി സംസ്ഥാന മുഴുവനായി 2019 ൽ നടത്തിയ ഒ.എം.ആർ പരീക്ഷയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്കാണ്, ഏപ്രിൽ മുപ്പതിന് സ്കിൽ ടെസ്റ്റ് നടത്തിയത്. എന്നാൽ, പരീക്ഷക്ക് നൽകിയ ചോദ്യം ആറ് മാസത്തോളമായി യൂട്യൂബ്,വാട്സ്ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതാണെന്നാണ് ഉദ്യോഗാർഥികൾ പറയുന്നു.

കഴിഞ്ഞ 3 വർഷമായി, പരീക്ഷക്ക് തയ്യാറെടുക്കുന്നവരെ കളിയാക്കുന്നതിന് തുല്യമാണ് പി.എസ്.സിയുടെ ഈ നടപടി എന്നും ഇപ്പോൾ, നടത്തിയ പരീക്ഷ റദ്ദാക്കി വീണ്ടും സ്കിൽ ടെസ്റ്റ് നടത്തണമെന്നും ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button