KeralaLatest NewsNews

മുഖ്യമന്ത്രിയുടെ മൂക്കിന്‍ തുമ്പത്ത് കിടന്നിട്ട് ഫലമുണ്ടായില്ല,എന്നാല്‍ പ്രധാനമന്ത്രി പ്രശ്‌നങ്ങള്‍ നേരിട്ടറിഞ്ഞു:സിപിഒ

തിരുവനന്തപുരം: സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ പ്രതിനിധിയുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച.

Read Also: ട്രെയിനുകളിലെ ‘കവച്’ സുരക്ഷ:  റെയില്‍വേയ്ക്ക് സുപ്രീം കോടതിയുടെ അഭിനന്ദനം

സിപിഒ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിഞ്ഞ പ്രധാനമന്ത്രി ഉചിതമായ നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.

‘കേരള മുഖ്യമന്ത്രിയുടെ മൂക്കിന്റെ തുമ്പത്ത് കിടന്നിട്ട് ഒന്ന് തിരിഞ്ഞു നോക്കിയില്ല, ഒരു നേതാക്കളെയും കണ്ടില്ല. നമ്മുടെ മുഖ്യമന്ത്രി പൗരപ്രമുഖരെ മാത്രമല്ലേ കാണുന്നുള്ളൂ, എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി സങ്കടം നേരിട്ടറിഞ്ഞു ഉചിതമായ നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പുനല്‍കി. സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സ് സമൂഹമാദ്ധ്യമങ്ങളില്‍ കുറിച്ചു.

പി.എസ്.സിയുടെ 2019 സിപിഒ റാങ്ക് ലിസ്റ്റ് കാലാവധി ഏപ്രില്‍ 12നാണ് അവസാനിച്ചത്. 13,975 പേര്‍ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റില്‍ ഇതുവരെ നിയമനം ലഭിച്ചത് വെറും 4436 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ്. റാങ്ക് ലിസ്റ്റിലുണ്ടായിട്ടും 68 ശതമാനം ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇതുവരെ നിയമന ശിപാര്‍ശ ലഭിച്ചില്ല.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button