KeralaLatest NewsNews

രമ്യ ഹരിദാസിന്റെ നേതൃത്വത്തില്‍ ബാരിക്കേഡുകള്‍ മാറ്റി: ടോള്‍ നല്‍കാതെ ബസുകള്‍ കടത്തിവിട്ടു, പ്രതിഷേധം ശക്തം

ഒരു മാസം 50 ട്രിപ്പിന് 10,540 രൂപയാണ് സ്വകാര്യ ബസുകള്‍ നല്‍കേണ്ടത്. ഇത് വളരെ കൂടുതലാണെന്നും നിരക്കില്‍ ഇളവ് വേണമെന്നുമാണ് ബസുടമകള്‍ ആവശ്യപ്പെടുന്നത്.

പാലക്കാട്: ഭീമമായ ടോളുകൾ ചുമത്തിയതിനെതിരെ പന്നിയങ്കര ടോള്‍ പ്ലാസയിലെ പ്രതിഷേധം ശക്തമായി. പ്രതിഷേധ സ്ഥലത്തെത്തിയ രമ്യ ഹരിദാസ് എംപിയുടെ നേതൃത്വത്തില്‍ ജനങ്ങളും ബസുടമകളും ചേര്‍ന്ന് ബാരിക്കേഡുകള്‍ മാറ്റി ബസുകള്‍ കടത്തിവിട്ടു. ടോള്‍ പ്ലാസയില്‍ ടോള്‍ നല്‍കാതെയാണ് ഇപ്പോള്‍ കടന്നുപോവുന്നത്. കഴിഞ്ഞ 28 ദിവസമായി ബസുകള്‍ പണിമുടക്കിലായിരുന്നു. അതിന് ശേഷമാണ് ഇപ്പോള്‍ സര്‍വീസ് ആരംഭിച്ചത്. തൃശൂരില്‍ നിന്ന് പാലക്കാട്,ഗോവിന്ദപുരം, കൊഴിഞ്ഞാമ്പാറ, മീനാക്ഷിപുരം എന്നീ റൂട്ടുകളില്‍ ഓടുന്ന നൂറ്റിയമ്പതോളം സ്വകാര്യ ബസുകളാണ് പണിമുടക്കിയിരുന്നത്.

Read Also: എയർ ഏഷ്യയെ സ്വന്തമാക്കാനൊരുങ്ങി എയർ ഇന്ത്യ

ഒരു മാസം 50 ട്രിപ്പിന് 10,540 രൂപയാണ് സ്വകാര്യ ബസുകള്‍ നല്‍കേണ്ടത്. ഇത് വളരെ കൂടുതലാണെന്നും നിരക്കില്‍ ഇളവ് വേണമെന്നുമാണ് ബസുടമകള്‍ ആവശ്യപ്പെടുന്നത്. മാര്‍ച്ച് ഒമ്പതിനാണ് ടോള്‍ പിരിവ് ആരംഭിച്ചത്. അതേസമയം, സ്വകാര്യ ബസുകളില്‍ നിന്ന് അമിത ടോള്‍ പിരിക്കുന്നത് അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം മന്ത്രി കെ കൃഷ്ണന്‍കുട്ടി, കലക്ടര്‍, ജില്ലാ പൊലീസ് മേധാവി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ചര്‍ച്ചയില്‍ നിര്‍ദ്ദേശമുണ്ടായിട്ടും അത് അംഗീകരിക്കാന്‍ കരാര്‍കമ്പനി തയ്യാറായിട്ടില്ല. ടിപ്പര്‍ ലോറി ഉടമകളും പ്രതിഷേധത്തിലാണ്. ഒരു തവണ കടന്നുപോവുന്നതിന് ടിപ്പര്‍ ലോറികള്‍ 650 രൂപയാണ് നല്‍കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button