Latest NewsIndia

ഒരു കമ്പനിയിൽത്തന്നെ 84 വർഷം ജോലി ചെയ്തു : ഗിന്നസ് റെക്കോർഡ് നേടി നൂറു വയസുകാരൻ

സാവോപോളോ: ഒറ്റ കമ്പനിയിൽ തന്നെ തുടർച്ചയായി 84 വർഷം ജോലി ചെയ്തു ഗിന്നസ് ലോക റെക്കോഡ് സ്ഥാപിച്ച് നൂറു വയസ്സുകാരൻ. സെയിൽസ് മാനേജർ തസ്തികയിൽ ആണ് അദ്ദേഹം ഇപ്പോൾ ജോലി ചെയ്യുന്നത്.

ബ്രസീലുകാരനായ വാൾട്ടർ ഓർത്മാൻ ആണ് അത്യപൂർവ്വമായ ഈ റെക്കോർഡിന് ഉടമയായത്. ഒരു കമ്പനിയിൽ തന്നെ 84 വർഷവും ഒൻപത് ദിവസവും ആണ് അദ്ദേഹം ജോലി ചെയ്തത്. പതിനഞ്ച് വയസ്സിലാണ് അദ്ദേഹം ഈ കമ്പനിയിൽ ജോലിക്ക് കയറിയത്. സാന്റാ കാതറീന സ്വദേശിയായ വാൾട്ടർക്ക്‌ ശതാബ്ദി ആഘോഷിച്ചതിന്റെ മധുരവും കൂട്ടിനുണ്ട്.

‘1938-ലാണ് ഞാൻ ജോലിക്ക് കയറുന്നത്. അക്കാലത്തൊക്കെ കുട്ടികൾ ജോലി ചെയ്ത് കുടുംബത്തെ സഹായിക്കണം എന്നായിരുന്നു ചട്ടം. വീട്ടിലെ അഞ്ചു മക്കളിൽ ഏറ്റവും മുതിർന്നവൻ ഞാനായിരുന്നു. അതുകൊണ്ടു തന്നെ, അമ്മ എനിക്ക് കണ്ടെത്തിയ ജോലിയായിരുന്നു ഇത്.’ വാൾട്ടർ പറയുന്നു. നൂറു വയസ്സുകാരനായ വാൾട്ടർ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്. സാധിക്കുന്ന കാലത്തോളം ജോലിക്ക് പോകണമെന്ന് തന്നെയാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button