Latest NewsNewsIndiaLife StyleTravel

വിനോദയാത്രയ്ക്കായി ഊട്ടി തിരഞ്ഞെടുക്കുന്നവർ തീർച്ചയായും ടോയ് ട്രെയിന്‍ യാത്ര ചെയ്യണം

വിനോദയാത്രയ്ക്കായി ഊട്ടി തിരഞ്ഞെടുക്കുന്നവർ യാത്രയില്‍ മറക്കാതെ പോയിരിക്കേണ്ട ഒന്നാണ് ടോയ് ട്രെയിന്‍ യാത്ര. മേട്ടുപ്പാളയത്തെയും ഊട്ടിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന യാത്രയാണിത്. നിരവധി കാഴ്ചകള്‍ ഉണ്ടെങ്കിലും ഊട്ടിയിലെ ടോയ് ട്രെയിന്‍ യാത്രയെ കവച്ചുവെക്കാന്‍ മറ്റൊരു അനുഭവത്തിനും സാധിക്കില്ല എന്ന് എല്ലാ സഞ്ചാരികളും ഒരേപോലെ സമ്മതിക്കും. കണ്‍കുളിര്‍ക്കെ പച്ചപ്പും മലനിരകളും കണ്ട്, പശ്ചിമഘട്ടം തഴുകിവരുന്ന കുളിര്‍കാറ്റേറ്റ് ട്രെയിനില്‍ സ്വപ്നസമാനമായ യാത്രയാണിത്.

സമുദ്ര നിരപ്പിൽനിന്ന് 330 മീറ്റർ ഉയരത്തിലുള്ള മേട്ടുപ്പാളയത്തു നിന്ന് 46 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽ നിന്ന് 2200 മീറ്റർ ഉയരത്തിലുള്ള ഊട്ടിയിലേക്കാണ് ട്രെയിൻ സഞ്ചരിക്കുന്നത്.

മേട്ടുപ്പാളയം, കൂനൂര്‍, വെല്ലിംഗംടണ്‍, അറവുകാട്, കേത്തി, ലവ്ഡെയ്ല്‍സ്, ഉദഗമണ്ഡലം എന്നിവയാണ് ഇതിനിടയിലുള്ള പ്രധാനപ്പെട്ട സ്റ്റേഷനുകള്‍. 6 തുരങ്കങ്ങള്‍, 250 പാലങ്ങള്‍, 208 വളവുകള്‍ എന്നിവ ഉള്‍പ്പെടെ 46 കിലോമീറ്റര്‍ ദൂരം നാല് മണിക്കൂറോളം സമയമെ‌ടുത്താണ് ടോയ് ട്രെയിന്‍ പിന്നിടുന്നത്.

Read Also : സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്

ദക്ഷിണേന്ത്യയിൽ ദിവസേന സർവീസ് നടത്തുന്ന ഏക പർവത റെയിൽവേയാണ് നീലഗിരി മൗണ്ടൻ റെയിൽവേ. എല്ലാ ദിവസവും രാവിലെ 7. 10-നാണ് മേട്ടുപ്പാളയത്തില്‍ നിന്ന് ടോയ് ട്രെയിന്‍ യാത്ര ആരംഭിക്കുന്നത്. ഊട്ടിയിൽ 12 മണിക്ക് എത്തും. വൈകീട്ട് 2 ന് ഊട്ടിയിൽനിന്ന് പുറപ്പെട്ട് 5.35 ന് മേട്ടുപ്പാളയത്തെത്തും. ദിവസേന ഒരു ജോഡി ട്രെയിനുകൾ ആണ് ഈ റൂട്ടില്‍ ഓടുന്നത്. മേട്ടുപ്പാളയത്തില്‍ നിന്നും 18 കിലോമീറ്റര്‍ അകലെയുള്ള ഹില്‍ഗ്രോവാണ് ആദ്യത്തെ പ്രധാന സ്റ്റേഷന്‍.

ഇന്ത്യന്‍ റെയില്‍വേയുടെ www.irctc.co.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾ ലഭിക്കും. ട്രെയിന്‍ യാത്രയ്ക്ക് താല്പര്യമുണ്ടെങ്കില്‍ കുറഞ്ഞത് ഒരു മാസം മുന്‍പെങ്കിലും ടിക്കറ്റുകള്‍ ബുക്ക് ചെയ്യുവാന്‍ ശ്രദ്ധിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button