Latest NewsKeralaNews

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനൊരുങ്ങി എൽ.ഡി.എഫ്: പ്രചരണം ശക്തമാക്കി യു.ഡി.എഫ്.

 

കൊച്ചി: തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് ചൂടേറുന്നു. എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. അ‌തേസമയം, യു.ഡി.എഫ്. സ്ഥാനാർത്ഥി ഉമ തോമസ് പ്രചരണം ശക്തമാക്കിത്തുടങ്ങി. ബി.ജെ.പിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനവും ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന.

‘ഉറപ്പാണ് 100, ഉറപ്പാണ് തൃക്കാക്കര’ എന്ന ടാഗ്‌ലൈൻ പ്രചരണത്തിന്റെ മുഖ്യ വാചകമാക്കിയാണ് ഇടതുപക്ഷം രംഗത്തിറങ്ങിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കാർഡുകൾ, സമൂഹ മാധ്യമങ്ങളിലൂടെ നേതാക്കൾ പുറത്തുവിട്ടു.

തൃക്കാക്കരയിലെ എൻ.ഡി.എ. സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള ചർച്ചകളും തുടരുകയാണ്. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണനാണ് ഇക്കുറി മുൻ തൂക്കം. കോഴിക്കോട് പാർട്ടി കോർ കമ്മിറ്റി ചേർന്നതിന് ശേഷം പ്രഖ്യാപനം വരാൻ ആണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button