Latest NewsUAENewsInternationalGulf

ഡ്രൈവിംഗിനിടെ മൊബൈൽ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി അബുദാബി പോലീസ്

ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് 800 ദിർഹം പിഴ: അബുദാബി പോലീസ്

അബുദാബി: ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. നിയമലംഘകർക്ക് 800 ദിർഹം പിഴ ചുമത്തുമെന്ന് പോലീസ് അറിയിച്ചു. ഇത്തരക്കാർക്ക് നാലു ബ്ലാക്ക് പോയിന്റുകളും ലഭിക്കും.

Read Also: ‘അവരുമായി സംസാരിച്ചിട്ട് കുറേയായി, അവരുടെ ജീവൻ അപകടത്തിലാണെന്ന വിഷയത്തിൽ ഇനി ഒന്നും പറയാനില്ല’: സംവിധായകൻ

നിയമലംഘകരെ പിടികൂടാൻ അബുദാബിയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നവരിൽ കൂടുതലും 18 നും 30 നും ഇടയിൽ പ്രായമുള്ളവരാണ്. അബുദാബി പോലീസ് വെബ്‌സൈറ്റ് വഴിയും സമൂഹ മാദ്ധ്യമങ്ങളിലൂടെയും ബോധവത്കരണം ശക്തമാക്കിയിട്ടുണ്ട്. റോഡ് സുരക്ഷ ഉറപ്പുവരുത്താൻ ഡ്രൈവർമാർ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ഗതാഗത നിയമങ്ങൾ പാലിച്ച് വാഹനമോടിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

അതേസമയം, അമിത വേഗം, മുന്നറിയിപ്പില്ലാതെ വാഹനം തിരിക്കുക, പെട്ടെന്ന് ബ്രേക്കിടുക, വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കാതിരിക്കുക, അശ്രദ്ധ എന്നിവയാണ് അപകടങ്ങളുണ്ടാക്കുന്ന മറ്റു കാരണങ്ങളെന്നും പോലീസ് ചൂണ്ടിക്കാട്ടി.

Read Also: ഇനി കേരളമാണ് ഇന്ത്യയുടെ ഫുട്‌ബോള്‍ ഹബ്ബ്, അഞ്ചു വര്‍ഷം അഞ്ചുലക്ഷം കുട്ടികള്‍ക്ക് പരിശീലനം: വി അബ്ദുറഹ്മാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button