Latest NewsIndia

രണ്ടു വർഷത്തിന് ശേഷം കേദാർനാഥ് തുറന്നു : ഭക്തർക്ക് ദർശന സായൂജ്യം

ചാമോലി: രണ്ടു വർഷത്തെ കാലയളവിനു ശേഷം കേദാർനാഥ്‌ ക്ഷേത്രം ജനങ്ങൾക്കായി തുറന്നു കൊടുത്തു. വെള്ളിയാഴ്ചയാണ് കേദാർനാഥിലെ തന്ത്രി റാവൽ ഭീമാശങ്കർ ലിംഗ ക്ഷേത്രം തുറന്നത്.

വെള്ളിയാഴ്ച കാലത്ത് 6: 25 നായിരുന്നു നടതുറന്നത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും കുടുംബസമേതം ദർശനത്തിനായി ക്ഷേത്രത്തിൽ എത്തിയിട്ടുണ്ടായിരുന്നു. രണ്ടു വർഷത്തിനു ശേഷമുള്ള ദർശനമായതിനാൽ ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിൽ തടിച്ചുകൂടിയിരുന്നത്. 15 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച നിലയിലുള്ള ക്ഷേത്രകവാടം അതിമനോഹരമായിരുന്നു.

ഹിമാലയത്തിലെ പ്രശസ്തമായ 4 ക്ഷേത്രങ്ങൾ ചാർധാം എന്നാണറിയപ്പെടുന്നത്. ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയാണ് ഈ നാലെണ്ണം. അത്യന്തം ദുർഘടമായ മഞ്ഞുമൂടിയ കാലാവസ്ഥയായതിനാൽ വർഷത്തിൽ ആറു മാസം മാത്രമാണ് ഈ ക്ഷേത്രങ്ങൾ തുറക്കുക. അക്ഷയ തൃതീയയോടനുബന്ധിച്ച് തുറക്കുന്ന ക്ഷേത്രങ്ങൾ, ദീപാവലിക്ക് മുൻപാണ് അടയ്ക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button