Latest NewsCricketNewsSports

ധോണിയെ കോഹ്ലി അപമാനിച്ചെന്ന് ആരോപണം: കലിതുള്ളി ആരാധകർ

മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചല‍ഞ്ചേഴ്‌സ് ബാംഗ്ലൂര്‍-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തിനിടെ വിരാട് കോഹ്ലിയുടെ പെരുമാറ്റം വിവാദത്തില്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എംഎസ് ധോണി പുറത്തായ ശേഷം അമിതാഹ്‌ളാദം കാട്ടിയ കോഹ്ലി ഇന്ത്യന്‍ ഇതിഹാസം കൂടിയായ ധോണിക്കെതിരെ ആക്രോശിച്ചെന്നാണ് ആരാധകര്‍ ഉന്നയിക്കുന്ന വിമര്‍ശനം. ഗ്രൗണ്ടിൽ കോഹ്ലി മോശം പദപ്രയോഗങ്ങള്‍ നടത്തിയതായും വിമര്‍ശനമുണ്ട്.

വിരാട് കോഹ്ലിയുടെ ആഹ്‌ളാദപ്രകടനത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തിയത്. ധോണി മൂന്ന് പന്തില്‍ രണ്ട് റണ്‍സ് മാത്രം നേടി പുറത്താവുകയായിരുന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കുപ്പായത്തില്‍ ധോണിയുടെ 200-ാം മത്സരം കൂടിയായിരുന്നു ഇത്.

Read Also:- നിർത്താതെയുള്ള തുമ്മലിന് പരീക്ഷിക്കാവുന്ന വീട്ടുവൈദ്യങ്ങൾ

അതേസമയം, ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 13 റണ്‍സിന് കീഴടക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിർത്തി. ആദ്യം ബാറ്റ് ചെയ്ത് ബാംഗ്ലൂര്‍ ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാനെ കഴിഞ്ഞൊള്ളൂ. 56 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button