CricketLatest NewsNewsSports

ഇത് ധോണിയുടെ അവസാന സീസൺ: സൂചന നൽകി ഷെയ്ന്‍ വാട്‌സണ്‍

മുംബൈ: ഐപിഎൽ 15-ാം സീസൺ സിഎസ്കെ നായകന്‍ എംഎസ് ധോണിയുടെ അവസാന സീസണായിരിക്കുമെന്ന് മുന്‍ ഓസ്‌ട്രേലിയൻ താരം ഷെയ്ന്‍ വാട്‌സണ്‍. വ്യത്യസ്തമായ മഞ്ഞ ജഴ്സിയിലായിരിക്കും തന്നെ അടുത്ത സീസണില്‍ കണ്ടേക്കുകയെന്നും, നിങ്ങള്‍ അത് കാത്തിരുന്നു തന്നെ കാണണമെന്നായിരുന്നു കമന്റേറ്റര്‍ ഡാനി മോറിസണിനോടു ടോസിനു മുമ്പ് ധോണി പറഞ്ഞത്. ഇതിനെയാണ് വാട്‌സണ്‍ വിരമിക്കല്‍ സൂചനയായി വിലയിരുത്തുന്നത്.

‘വ്യത്യസ്തമായ മഞ്ഞ ജഴ്സിയെന്ന് എംഎസ് ധോണി പറഞ്ഞതിന് പിന്നില്‍ അദ്ദേഹം പ്ലെയിംഗ് ഷര്‍ട്ടിനേക്കാള്‍ കോച്ചിംഗ് ഷര്‍ട്ടിനെക്കുറിച്ചായിരിക്കും ഉദ്ദേശിച്ചിട്ടുണ്ടാവുക. ഇനി വിരമിച്ചു കഴിഞ്ഞാലും സിഎസ്‌കെയിയില്‍ തന്നെ ഏതെങ്കിലും റോളില്‍ അദ്ദേഹമുണ്ടാവും. പക്ഷെ ധോണി വ്യത്യസ്തമായി മറ്റെന്തെങ്കിലുമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ അതെന്നെ ഞെട്ടിക്കും.’

Read Also:- വെണ്ടയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ!

‘ധോണി എല്ലാ അര്‍ഥത്തിലും ഒരു സിഎസ്‌കെക്കാരനാണ്. ഞാന്‍ ഒരുപാട് തവണ അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്. ഒരുപാട് ചാറ്റുകളും ഞങ്ങള്‍ നടത്തിയിരുന്നു. അതില്‍ നിന്നൊക്കെ എനിക്ക് മനസ്സിലായ കാര്യമാണ്. ധോണിയുടെ ചിന്തയില്‍ സിഎസ്‌കെ മാത്രമേയുള്ളൂ’ വാട്‌സണ്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button