Latest NewsNewsIndiaBusiness

ഡ്രോൺ ഡെലിവറി: പുതിയ പദ്ധതിയുമായി സ്വിഗ്ഗി

പ്രധാന നഗരങ്ങളിൽ ഡെലിവറി രംഗത്ത് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ട്രാഫിക്

പലചരക്ക് സാധനങ്ങളും മറ്റും ഇനി വീട്ടുപടിക്കലേക്ക് പറന്നു വന്നാലോ? ഫുഡ് ഡെലിവറി രംഗത്ത് പുതിയ പരീക്ഷണങ്ങൾക്ക് ഒരുങ്ങുകയാണ് സ്വിഗ്ഗി. ഡ്രോൺ ഉപയോഗിച്ചാണ് ഉപഭോക്താക്കൾക്ക് സാധനങ്ങൾ എത്തിക്കുന്നത്. ഇതിന്റെ ഭാഗമായി സ്വിഗ്ഗി ഗരുഡ എയറോസ്പേസുമായി ഒന്നിച്ച് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചു. ‘ഡ്രോൺ ഡെലിവറിയിൽ ഒരു പുതിയ യുഗത്തിന്റെ തുടക്കം’ എന്നാണ് കമ്പനി സ്ഥാപകനും സിഇഒയുമായ അഗ്നിശ്വർ ജയപ്രകാശ് സംരംഭത്തെ വിശേഷിപ്പിച്ചത്.

പുതിയ പദ്ധതിയുടെ പ്രായോഗികത വിലയിരുത്താൻ ഡൽഹി എൻസിആർറിലും ബെംഗളൂരുവിലും പലചരക്ക് സാധനങ്ങൾ വിതരണം ചെയ്യാൻ ഡ്രോണുകളുടെ ട്രയൽ റൺ ആരംഭിച്ചു.

Also Read: ‘സ്ഥാനാര്‍ഥി സഭയുടേതല്ല, ജനങ്ങളുടേതാണ്’: തികഞ്ഞ വിജയപ്രതീക്ഷയെന്ന് കാനം

പ്രധാന നഗരങ്ങളിൽ ഡെലിവറി രംഗത്ത് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ട്രാഫിക്. എന്നാൽ, ഡ്രോണുകൾ രംഗത്തെത്തുന്നതോടെ സാധനങ്ങൾ നിമിഷ നേരത്തിനുള്ളിൽ വീട്ടിൽ എത്തിക്കാൻ സാധിക്കും. ഭാവിയിൽ ഏറെ സാധ്യതകളുള്ള സംവിധാനമാണ് ഡ്രോൺ ഡെലിവറി. 2024 ഓടെ 1,00,000 തദ്ദേശീയ നിർമ്മിത ഡ്രോണുകൾ നിർമ്മിക്കാൻ ഗരുഡ എയറോസ്പേസിന് പദ്ധതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button