KeralaLatest NewsNews

‘സുകുമാരൻ നായർ തനിക്ക് പിതൃതുല്യൻ’: എൻഎസ്എസ് ആസ്ഥാനത്ത് അനു​ഗ്രഹം വാങ്ങാനെത്തി ഉമ തോമസ്

സുകുമാരൻ നായർ തനിക്ക് പിതൃതുല്യനാണെന്നും തന്റെ സന്ദർശനത്തെ ഏതുതരത്തിൽ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി വ്യക്തമാക്കി.

കോട്ടയം: തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും പിടി തോമസിന്റെ ഭാര്യയുമായ ഉമ തോമസ് എൻഎസ്എസ് ആസ്ഥാനത്തെത്തി സുകുമാരൻ നായരെ കണ്ടു. പെരുന്നയിലെത്തിയത് അനു​ഗ്രഹം വാങ്ങാനാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറിയുമായി പിടി തോമസിന് ആത്മബന്ധമാണുണ്ടായിരുന്നതെന്നും ഉമ തോമസ് പറഞ്ഞു. സുകുമാരൻ നായർ തനിക്ക് പിതൃതുല്യനാണെന്നും തന്റെ സന്ദർശനത്തെ ഏതുതരത്തിൽ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി വ്യക്തമാക്കി.

Read Also: ഇന്നുതന്നെ സ്വന്തമാക്കാം POCO ഫോണുകൾ, വെറും 6999 രൂപയ്ക്ക്

അതേസമയം, ഡോ.ജോ ജോസഫ് തൃക്കാക്കരയ്ക്ക് ഏറ്റവും അനുയോജ്യനായ സ്ഥാനാർഥിയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ജോ ജോസഫിലൂടെ എൽഡിഎഫ് 100 തികയ്ക്കുമെന്നും സ്ഥാനാർഥിയെ കുറിച്ച് മറ്റൊന്നും പറയാൻ കഴിയാത്തത് കൊണ്ടാണ് സഭയുടെ സ്ഥാനാർഥിയെന്ന വിമർശനവുമായി യുഡിഎഫ് രംഗത്തിറങ്ങിയിരിക്കുന്നെതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button