KeralaLatest NewsNewsCrime

ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതി: മൊട്ട വർ​ഗീസ് വെള്ളക്കെട്ടിൽ മരിച്ച നിലയിൽ

 

 

പത്തനംതിട്ട: ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍  വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൊട്ട വര്‍ഗീസ് എന്ന വര്‍ഗീസാണ് മരിച്ചത്.

മോഷണക്കേസുകളിലും അബ്കാരി കേസുകളിലും പ്രതിയായ ഇയാളെ പന്തളം കുന്നുകുഴിക്ക് സമീപമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളക്കെട്ടില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന്, പോലീസ് നടത്തിയ പരിശോധനയിലാണ് മരിച്ചത് മൊട്ട വര്‍ഗീസാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹത്തില്‍ ക്ഷതമേറ്റ പാടുകളുണ്ട്. മൃതദേഹത്തിന് സമീപത്തു നിന്ന് മദ്യക്കുപ്പികളും കണ്ടെത്തി. കഴിഞ്ഞ ദിവസം പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ട് വര്‍ഗീസും നാട്ടിലെ ചിലരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട്, പോലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button