Latest NewsNewsIndiaBusiness

കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകി വിപിഎൻ കമ്പനികൾ

കേന്ദ്രം നിയമം ശക്തമാക്കിയാൽ ഇന്ത്യയിൽ നിന്ന് പിൻവാങ്ങേണ്ടി വരുമെന്ന സ്ഥിതിയിലാണ് വിപിഎൻ സേവന ദാതാക്കൾ

വിപിഎൻ ദാതാക്കളും ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകളും അഞ്ചുവർഷത്തേക്ക് ഉപഭോക്താക്കളുടെ രേഖകൾ സൂക്ഷിക്കണമെന്ന നിയമത്തിനെതിരെ മുന്നറിയിപ്പുമായി വിപിഎൻ കമ്പനികൾ. കേന്ദ്ര സർക്കാർ നിയമം കർശനമാക്കിയാൽ ഇന്ത്യ വിടുമെന്നാണ് വിപിഎൻ കമ്പനികൾ മുന്നറിയിപ്പ് നൽകിയത്.

കേന്ദ്രം നിയമം കർശനമാക്കിയാൽ ഇന്ത്യൻ സെർവറുകൾ അടച്ചുപൂട്ടാൻ ഇടയാക്കുമെന്നാണ് പ്രമുഖ വിപിഎൻ സേവന ദാതാക്കളിൽ ഒന്നായ നോഡ് വിപിഎൻ വ്യക്തമാക്കിയത്. രാജ്യത്തെ സൈബർ സുരക്ഷ വർദ്ധിപ്പിക്കുക എന്ന ലക്ഷത്തിന്റെ ഭാഗമായാണ് ഐടി മന്ത്രാലയം പുതിയ ഉത്തരവിറക്കിയത്. നിലവിൽ, വിപിഎൻ സേവന ദാതാക്കൾ ഉപഭോക്താക്കളുടെ ഡാറ്റ ശേഖരിക്കുന്നില്ല. എന്നാൽ, കേന്ദ്രം നിയമം ശക്തമാക്കിയാൽ ഇന്ത്യയിൽ നിന്ന് പിൻവാങ്ങേണ്ടി വരുമെന്ന സ്ഥിതിയിലാണ് വിപിഎൻ സേവന ദാതാക്കൾ.

Also Read: പുടിന്റെ 700 മില്യൺ ഡോളർ വിലയുള്ള ഉല്ലാസനൗക പിടിച്ചെടുത്തു : പ്രകോപനവുമായി ഇറ്റലി

ഉപഭോക്താക്കളുടെ പേര്, അഡ്രസ്സ്, ഇമെയിൽ, കോൺടാക്ട് തുടങ്ങിയ വ്യക്തിപരമായ വിവരങ്ങൾ സൂക്ഷിക്കണമെന്നും ഒരാൾ വിപിഎൻ സേവനം വേണ്ടെന്നു വച്ചാലും അയാളെക്കുറിച്ചുള്ള വിവരം സൂക്ഷിക്കണമെന്നും ഉത്തരവിൽ പരാമർശിക്കുന്നുണ്ട്. ഉത്തരവ് പുറപ്പെടുവിച്ച് 60 ദിവസത്തിനുള്ളിൽ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് സർക്കാർ വ്യക്തമാക്കിയത്. ജൂലൈ 27 മുതൽ ഈ നിയമം വിപിഎൻ കമ്പനികൾക്ക് ബാധകമായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button