Latest NewsUAENewsInternationalGulf

ബോട്ടുകൾക്ക് പൂർണ്ണശേഷിയിൽ പ്രവർത്തിക്കാം: അനുമതി നൽകി അബുദാബി

ടൂറിസ്റ്റ് യോട്ടുകൾക്കും അബുദാബിയിൽ 100 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം

അബുദാബി: ബോട്ടുകൾക്ക് പൂർണ്ണശേഷിയിൽ പ്രവർത്തിക്കാൻ അനുമതി നൽകി അബുദാബി. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. ടൂറിസ്റ്റ് യോട്ടുകൾക്കും അബുദാബിയിൽ 100 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. അതേസമയം, പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് ഗ്രീൻപാസ് നിർബന്ധമാണ്.

Read Also: ഇന്ദിരാ ഗാന്ധിയുടെ മകൻ മുസ്ലീം പുരുഷന്മാരെയും സ്ത്രീകളെയും നിർബന്ധിത വന്ധ്യംകരണത്തിന് നിർബന്ധിച്ചു: അമിത് മാളവ്യ

80% പേർക്കായിരുന്നു നേരത്തെ അനുമതി നൽകിയിരുന്നത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ബോട്ടിനുള്ളിൽ മാസ്‌ക്കും ഗ്ലൗസും ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നാണ് നിർദ്ദേശം. സമയബന്ധിതമായി ബോട്ട് അണുവിമുക്തമാക്കുകയും മാലിന്യം സുരക്ഷിതമായി നീക്കം ചെയ്യുകയും വേണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, അബുദാബിയിലെ വാണിജ്യ, വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കു 100% ശേഷിയോടെ പ്രവർത്തിക്കാൻ കഴിഞ്ഞ മാസം ദുരന്ത നിവാരണ സമിതി അനുമതി നൽകിയിരുന്നു.

Read Also: രണ്ടുകുപ്പി അടിച്ചിട്ടും കിക്ക് ആയില്ല: മദ്യത്തിൽ മായമെന്ന പരാതിയുമായി മധ്യവയസ്‌കൻ ആഭ്യന്തരമന്ത്രിയുടെ വസതിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button