KeralaLatest NewsNewsIndia

സൈക്കിളിൽ നിന്ന് വീണു, വീട്ടുകാരുടെ വഴക്ക് കേൾക്കാതിരിക്കാൻ അയൽവാസി വീഴ്ത്തിയിട്ടെന്ന് വ്യാജ പരാതി

ഇടുക്കി: സൈക്കിളിൽ നിന്ന് വീണതിന് വീട്ടുകാരുടെ വഴക്ക് കേൾക്കാതിരിക്കാൻ അയൽവാസി വീഴ്ത്തിയിട്ടെന്ന് വ്യാജ പരാതി നൽകി വിദ്യാർത്ഥി. അയൽവാസി തന്നെ ചവിട്ടി താഴെയിട്ട് റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നുവെന്നാണ് കുട്ടി പോലീസിന് മൊഴി നൽകിയത്.

Also Read:‘സിക്‌സടിച്ച് പിണറായി ടീമിനായി സെഞ്ച്വറി നേടും’: ആത്മവിശ്വാസം പ്രകടിപ്പിച്ച് ജോ ജോസഫ്

വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ കോമ്പയാര്‍ പുളിക്കപ്പറമ്പില്‍ സന്തോഷിനെതിരെയാണ് പൊലീസ് കേസെടുത്തത്. എന്നാൽ, ഇതൊരു വ്യാജ പരാതിയാണെന്ന് കാണിച്ച് നെടുങ്കണ്ടം സിഐ ബിഎസ് ബിനുവാണ് പിന്നീട് രംഗത്തെത്തിയത്.

അതേസമയം, കുട്ടിയുടെ പരാതി വ്യാജമാണെന്ന് പൊലീസിന് തുടക്കത്തിലേ സംശയം ഉണ്ടായിരുന്നുവെന്നും, എന്നാല്‍, കുട്ടി മൊഴിയില്‍ ഉറച്ചുനിന്നതോടെ പോലീസ് കേസെടുക്കുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button