AlappuzhaLatest NewsKeralaNattuvarthaNews

‘ഇസ്ലാമിലേക്ക് ആരെയും നിർബന്ധിച്ച് കൊണ്ടുവരുന്നില്ല, ഇന്ത്യയിലും മറ്റൊരിടത്തും അങ്ങനെ നടക്കുന്നില്ല’: കാന്തപുരം

ആലപ്പുഴ: ഇസ്ലാമിലേക്ക് ആരെയും നിർബന്ധിച്ച് കൊണ്ടുവരുന്നില്ലെന്ന് വ്യക്തമാക്കി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. ഇസ്ലാം വളർന്നത് സദ്‌സ്വഭാവത്തിലൂടെയാണെന്നും, ആലപ്പുഴയിൽ എസ്എസ്എഫ് ഗോൾഡൻ ജൂബിലി പ്രഖ്യാപനം നടത്തി സംസാരിക്കവേ കാന്തപുരം പറഞ്ഞു.

‘നിർബന്ധിച്ച് ആരെയും ഇസ്ലാമിലേക്ക് കൊണ്ടുവരുന്നില്ല. ഇന്ത്യയിലോ മറ്റെവിടെയോ അങ്ങനെ നടക്കുന്നില്ല. ഇസ്‌ലാം വളർന്നത് സദ്‌സ്വഭാവത്തിലൂടെയാണ്. മതം അനുസരിച്ച് ജീവിക്കുന്നത് വർഗീയതയല്ല. ഒരു വർഗത്തിന്റെ ആശയം മറ്റൊരു വർഗത്തിൽ അടിച്ചേൽപ്പിക്കുന്നതാണ് വർഗീയത’, കാന്തപുരം പറഞ്ഞു.

ഓരോ മത വിഭാഗങ്ങളിലും ഉണ്ടാകുന്ന വര്‍ഗീയ തീവ്ര നിലപാടുകളെ തിരുത്താന്‍, അതിനകത്തു നിന്ന് തന്നെ തിരുത്തല്‍ ശ്രമങ്ങളുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. മത നേതൃത്വം അതിന് സന്നദ്ധരാകണമെന്നും ഇസ്ലാമിക പാരമ്പര്യ മത പണ്ഡിതര്‍ അത് നിര്‍വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button