Latest NewsNewsInternational

‘ഞാന്‍ എല്ലായ്‌പ്പോഴും ഒരു പാകിസ്ഥാനി തന്നെയായിരിക്കും’: പാകിസ്ഥാനെ പുകഴ്‌ത്താന്‍ ശ്രമിച്ച്‌ കുരുക്കിലായി ഇമ്രാന്‍

പ്രസംഗത്തിലെ ചില പ്രത്യേക ഭാഗങ്ങള്‍ പാകിസ്ഥാനിലെ ആളുകള്‍ തന്നെയാണ് ട്വിറ്ററില്‍ ആദ്യം പങ്കുവച്ചത്

കറാച്ചി: മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ വിമർശനങ്ങളുമായി സോഷ്യൽ മീഡിയ. ഇംഗ്ലണ്ടില്‍ ഇമ്രാൻ തന്റെ ജീവിതത്തെക്കുറിച്ച്‌ നടത്തിയ ചില പരാമര്‍ശങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇംഗ്ലണ്ടില്‍ എനിക്ക് വളരെ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചതെന്നും പക്ഷേ ഇവിടം ഞാനൊരിക്കലും എന്റെ വീടായി കണ്ടിട്ടില്ലെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ പരാമർശിച്ചു.

Read Also: ദുരവസ്ഥ, മകന് ജാമ്യം തേടി സ്റ്റേഷനിലെത്തിയ അമ്മയെ കൊണ്ട് മസാജ് ചെയ്യിച്ച് പോലീസ് ഉദ്യോഗസ്ഥന്: വീഡിയോ

‘ഞാന്‍ എല്ലായ്‌പ്പോഴും ഒരു പാകിസ്ഥാനി തന്നെയായിരിക്കും. ഒരു കഴുതയുടെ ദേഹത്ത് പെയിന്റ് കൊണ്ട് വരകള്‍ വരച്ചാല്‍ അത് ഒരിക്കലും സീബ്രയായി മാറില്ല. കഴുത എപ്പോഴും കഴുത തന്നെയായിരിക്കും’- ഇമ്രാന്‍ പറയുന്നത്. ഇമ്രാന് സ്വന്തം അവസ്ഥയെക്കുറിച്ച്‌ നല്ല ബോധ്യമുണ്ടെന്നാണ് വീഡിയോയ്‌ക്ക് താഴെ വരുന്ന കമന്റുകള്‍. പ്രസംഗത്തിലെ ചില പ്രത്യേക ഭാഗങ്ങള്‍ പാകിസ്ഥാനിലെ ആളുകള്‍ തന്നെയാണ് ട്വിറ്ററില്‍ ആദ്യം പങ്കുവച്ചത്. പിന്നീട്, ഇത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button