Latest NewsUAENewsInternationalGulf

സൂയസ് കനാലിന് കിഴക്ക് നടന്ന ഭീകരാക്രമണം: ശക്തമായി അപലപിച്ച് യുഎഇ

മാനുഷിക മൂല്യങ്ങൾക്ക് വിരുദ്ധമായുള്ള ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായി യുഎഇ അറിയിച്ചു

അബുദാബി: സൂയസ് കനാലിന് കിഴക്ക് വാട്ടർ ലിഫ്റ്റിംഗ് സ്റ്റേഷനെ ലക്ഷ്യമിട്ട് നടത്തിയ ഭീകരാക്രമണത്തെ അപലപിച്ച് യുഎഇ. മാനുഷിക മൂല്യങ്ങൾക്ക് വിരുദ്ധമായുള്ള ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായി യുഎഇ അറിയിച്ചു.

Read Also: മാനസികാരോഗ്യ പ്രവർത്തകർക്ക് ശമ്പള വർദ്ധനയും ആനുകൂല്യങ്ങളും നൽകണം: ശുപാർശ ചെയ്ത് ഫെഡറൽ നാഷണൽ കൗൺസിൽ

സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള എല്ലാത്തരം അക്രമങ്ങളെയും ഭീകരതയെയും യുഎഇ തള്ളിക്കളയുന്നതായി വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം വ്യക്തമാക്കി. ഭീകരരെ നേരിടുന്നതിലും രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുന്നതിൽ എല്ലാ പിന്തുണയും നൽകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് യുഎഇ അനുശോചനം അറിയിക്കുകയും ചെയ്തു.

Read Also: ഉയര്‍ന്ന നിലവാരത്തിലുള്ള കാറുകളുടെ നിര്‍മ്മാണത്തിനായി മസ്‌ക് ഇന്ത്യയില്‍ നിക്ഷേപം നടത്തണം: അദാര്‍ പൂനാവാല

shortlink

Related Articles

Post Your Comments

Related Articles


Back to top button