Latest NewsInternational

ഓൺലൈൻ കണ്ടെന്റുകൾക്ക്‌ കർശന നിയന്ത്രണം : 10 മില്യൺ ദിർഹം വരെ പിഴയേർപ്പെടുത്തി യുഎഇ

അബുദാബി: ഓൺലൈൻ കണ്ടെന്റുകൾക്ക്‌ കർശന നിയന്ത്രണമേർപ്പെടുത്തി യുഎഇ. നിയമവിരുദ്ധമായ കണ്ടെന്റുകൾ സ്റ്റോർ ചെയ്യുന്നതിനും ഷെയർ ചെയ്യുന്നതിനും വൻ പിഴ ഏർപ്പെടുത്താനാണ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.

കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് മൂന്നു ലക്ഷം ദിർഹം മുതൽ 10 മില്യൺ ദിർഹം വരെ നിയമവിരുദ്ധ കണ്ടെന്റുകൾക്ക്‌ ശിക്ഷയായി ഈടാക്കും. വിവാദങ്ങളും ഗോസിപ്പുകളും സൈബർ കുറ്റകൃത്യങ്ങളും തടയാൻ വേണ്ടിയാണ് ഈ നിയമമെന്ന് പബ്ലിക് പ്രോസിക്യൂഷൻ പുറത്തിറക്കിയ ഒരു വീഡിയോയിൽ വ്യക്തമാക്കുന്നു.

2021ലെ ഫെഡറൽ നിയമം 31 വകുപ്പനുസരിച്ചാണ് പിഴ ഈടാക്കുക. ഏതെങ്കിലുമൊരു ഓൺലൈൻ വെബ്സൈറ്റ് ഉപയോഗിച്ച് കണ്ടെന്റുകൾ സ്റ്റോർ ചെയ്താലും ഷെയർ ചെയ്താലും, നിയമം അനുശാസിക്കുന്ന കാലയളവിനുള്ളിൽ അവ നീക്കം ചെയ്തില്ലെങ്കിൽ ഉറപ്പായും ശിക്ഷിക്കപ്പെടും. ഭാഗികമായി നീക്കം ചെയ്താലും അത്തരക്കാർ പിഴയ്ക്കു വിധേയരാകുമെന്നും ഭരണകൂടം മുന്നറിയിപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button