Latest NewsNewsInternational

ശ്രീലങ്കയിൽ സർക്കാർ അനുകൂലികളും പ്രതിപക്ഷവും തമ്മിൽ ഏറ്റുമുട്ടൽ: ഭരണപക്ഷ എംപി കൊല്ലപ്പെട്ടു

കൊളംബോ: ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെ രാജിക്ക് പിന്നാലെ സർക്കാർ അനുകൂലികളും പ്രതിപക്ഷവും ഏറ്റുമുട്ടൽ. കൊളംബോയിൽ നടന്ന ആക്രമണത്തിൽ ഭരണപക്ഷ എംപി അമരകീർത്തി അതുകോരള കൊല്ലപ്പെട്ടു. പ്രതിഷേധക്കാർക്ക് നേരെ അമരകീർത്തി അതുകോരള വെടിയുതിർക്കുകയും രണ്ട് പേർക്ക് ​ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു.

പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോ​ഗിച്ചു. തുടർന്ന്, സ്ഥലത്ത് സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. കൊളംബോയിൽ നടന്ന സംഘർഷത്തിൽ 80 പേർക്ക് പരുക്കേറ്റിട്ടുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ റാലി നടത്തിയിരുന്നു. തൊഴിൽ ഇടങ്ങളിൽ പ്രതിഷേധ സൂചകമായി കറുത്ത പതാക ഉയർത്തി. രാജ്യത്തെ പൊതു ഗതാഗത സർവ്വീസുകളും തടസപ്പെട്ടു.

ശ്രീനിവാസന്‍ വധക്കേസില്‍ പ്രതികളുപയോഗിച്ച മറ്റൊരു വാഹനം കൂടി കണ്ടെത്തി

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടിയന്തരാവാസ്ഥ പ്രഖ്യാപിച്ച ശ്രീലങ്കയിൽ ജനകീയ പ്രക്ഷോഭം ശക്തിപ്പെട്ടിരുന്നു. പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെയുടെ ആവശ്യത്തെ തുടർന്നാണ് മഹിന്ദ രജപക്‌സെ രാജിക്ക് വഴങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button