Latest NewsUAENewsInternationalGulf

റൺവേ നവീകരണം: ദുബായ് വിമാനത്താവളത്തിലെ സർവ്വീസുകളിൽ മാറ്റം

ഇന്ത്യയിലേയ്ക്കും തിരികെയുമുള്ള സർവ്വീസുകളിൽ ഉൾപ്പെടെ മാറ്റമുണ്ടാകും

ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സർവ്വീസുകളിൽ മാറ്റം. വിമാനത്താവളത്തിലെ വടക്കു ഭാഗത്തെ റൺവേ നവീകരണ ജോലികൾ ആരംഭിച്ച സാഹചര്യത്തിലാണ് നടപടി. ഇന്ത്യയിലേയ്ക്കും തിരികെയുമുള്ള സർവ്വീസുകളിൽ ഉൾപ്പെടെ മാറ്റമുണ്ടാകും. അടുത്തമാസം 22 വരെയാണ് മാറ്റമെന്ന് അധികൃതർ അറിയിച്ചു.

Read Also: ‘82% ഇന്ത്യൻ സ്ത്രീകൾക്കും സെക്സിലേർപ്പെടാൻ താൽപ്പര്യമില്ലെന്ന് പറയാൻ സ്വാതന്ത്ര്യമുണ്ട്’ : ആരോഗ്യ സർവേ റിപ്പോർട്ട്

ജബൽഅലി അൽ മക്തൂം വിമാനത്താവളം, ഷാർജ വിമാനത്താവളം എന്നിവിടങ്ങളിലേക്ക് പല സർവ്വീസുകളും മാറ്റിയിട്ടുണ്ട്. എന്നാൽ ചില സർവ്വീസുകൾ ദുബായ് വിമാനത്താവളത്തിൽ തുടരുന്നുണ്ട്. എമിറേറ്റ്‌സ് വിമാനങ്ങൾ ദുബായ് വിമാനത്താവളത്തിന്റെ ടെർമിനൽ 3ൽ തുടരും.

ആഴ്ചയിൽ ആയിരത്തോളം വിമാനങ്ങൾ അൽ മക്തൂം വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുമെന്നതിനാൽ പുറപ്പെടും മുൻപ് യാത്രക്കാർ വിമാനത്താവളം, ടെർമിനൽ എന്നിവ ഏതാണെന്ന് അതത് വിമാന കമ്പനികളുടെ ഓഫീസുകളിൽ വിളിച്ച് ഉറപ്പുവരുത്തണമെന്നാണ് നിർദ്ദേശം.

Read Also: ‘പെൺകുട്ടികളെ വേദിയിൽ പോലും കയറ്റാതെ വരുമ്പോൾ പിന്നീട് മതത്തേയും മതനേതൃത്വത്തേയും വെറുക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകും’

shortlink

Related Articles

Post Your Comments


Back to top button