KeralaNattuvarthaNews

വഴിത്തർക്കം : ഗൃഹനാഥനെ ബന്ധുക്കള്‍ കുത്തിക്കൊലപ്പെടുത്തി

തുറവൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ ടോണി ലോറസ്(46) ആണ് മരണപ്പെട്ടത്

ആലപ്പുഴ: ഗൃഹനാഥനെ ബന്ധുക്കള്‍ കുത്തിക്കൊലപ്പെടുത്തി. തുറവൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ ടോണി ലോറസ്(46) ആണ് മരണപ്പെട്ടത്.

ആലപ്പുഴയിലെ കുത്തിയതോടാണ് സംഭവം. കുടുംബക്കാര്‍ തമ്മിലുള്ള വഴിത്തര്‍ക്കത്തിനൊടുവിലാണ് ടോണി ലോറസിന് കുത്തേറ്റതെന്ന് പൊലീസ് പറഞ്ഞു.

Read Also : മുംബൈയിലെ എൻഐഎ റെയ്ഡ് : ദാവൂദിന്റെ അടുത്ത അനുയായി ഗുഡ്ഡു പത്താൻ പിടിയിൽ

സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ടോണിയുടെ ബന്ധുക്കളായ അനിൽ, മുരളി, വിഷ്ണു എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

സംഘർഷത്തിൽ ഇവർക്കും പരിക്കേറ്റിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ എടുത്ത ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പരിക്ക് ​ഗുരുതരമല്ലെന്നാണ് വിവരം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button